​ഗോപി സുന്ദറിന്റെ സം​ഗീതം, ഡബ്സിയുടെ ശബ്ദം; 'ഉടുമ്പൻചോല വിഷനി'ലെ ആദ്യ​ഗാനം, 'ജോഡി നമ്പർ വൺ' പുറത്ത്

8 months ago 7

udumbanchola imaginativeness   opus  jodi fig   one

ലിറിക്കൽ വീഡിയോയിൽനിന്ന്‌

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പന്‍ചോല വിഷന്‍' സിനിമയിലെ ആദ്യ ഗാനം 'ജോഡി നമ്പര്‍ വണ്‍' പുറത്ത്. കല്യാണ ആഘോഷ മേളവുമായെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡബ്‌സിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം. അന്‍വര്‍ റഷീദിന്റ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യസ്വതന്ത്രസംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കിയിരുന്നത്. ഒരു ഓഫീസ് ചെയറില്‍ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റര്‍.

മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തന്‍, സിദ്ദീഖ്, അശോകന്‍, ബാബുരാജ്, സുദേവ് നായര്‍, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആര്‍.ജെ. മുരുഗന്‍, ആദേഷ് ദമോദരന്‍, ശ്രിയ രമേഷ്, അര്‍ജുന്‍ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എആന്‍ഡ്ആര്‍ മീഡിയ ലാബ്സിന്റേയും യുബി പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് 'ഉടുമ്പന്‍ചോല വിഷന്‍' നിര്‍മിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, സംഗീതം: ഗോപി സുന്ദര്‍, റൈറ്റര്‍: അലന്‍ റോഡ്‌നി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്സ്റ്റണ്‍, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോള്‍രാജ്, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സിറാസ് എം.പി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കണ്ണന്‍ ടി.ജി, അസോസിയേറ്റ് ഡയറക്ടര്‍: അജ്മല്‍ ഹംസ, അര്‍ജുന്‍ ഗണേഷ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ആദര്‍ശ് കെ. രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: തോമസ് കുട്ടി രാജു, അഭിരാമി കെ. ഉദയ്, രവീണനാഥ് കെ.എല്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍: സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്.

Content Highlights: Mathew Thomas, Sreenath Bhasi starrer Udumbanchola Vision`s archetypal opus `Jodi Number One` is out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article