ഗോപി സുന്ദറിന്റെ സംഗീതം, സൂരജ് സന്തോഷിന്റെ ശബ്ദം; 'ഉടുമ്പന്‍ചോല വിഷനി'ലെ മെമ്മറി ബ്ലൂസ് പുറത്തിറങ്ങി

6 months ago 6

Memory Blues Udumbanchola Vision

ലിറിക്കൽ വീഡിയോയിൽനിന്ന്‌ | Photo: Screen grab/ Saregama Malayalam

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പന്‍ചോല വിഷന്‍' സിനിമയിലെ 'മെമ്മറി ബ്ലൂസ്' എന്ന ഗാനം റിലീസായി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.

അന്‍വര്‍ റഷീദിന്റ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യസ്വതന്ത്രസംവിധാന സംരംഭമാണ് 'ഉടുമ്പന്‍ചോല വിഷന്‍'. ഓരോ അപ്ഡേറ്റും 'ഉടുമ്പന്‍ചോല വിഷന്‍' ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന സൂചനയാണ് നല്‍കുന്നത്. എആന്‍ഡ്ആര്‍ മീഡിയ ലാബ്‌സിന്റേയും യുബി പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ. മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് 'ഉടുമ്പന്‍ചോല വിഷന്‍' നിര്‍മിക്കുന്നത്.

മാത്യുവിനേയും ശ്രീനാഥ് ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്‍, സിദ്ദീഖ്, അശോകന്‍, ബാബുരാജ്, സുദേവ് നായര്‍, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഹസ്ലി, ചൈതന്യപ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആര്‍.ജെ. മുരുഗന്‍, ആദേഷ് ദമോദരന്‍, ശ്രിയ രമേഷ്, അര്‍ജുന്‍ ഗണേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, സംഗീതം: ഗോപി സുന്ദര്‍, റൈറ്റര്‍: അലന്‍ റോഡ്‌നി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്സ്റ്റണ്‍, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോള്‍രാജ്, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സിറാസ് എം.പി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കണ്ണന്‍ ടി.ജി, അസോസിയേറ്റ് ഡയറക്ടര്‍: അജ്മല്‍ ഹംസ, അര്‍ജുന്‍ ഗണേഷ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ആദര്‍ശ് കെ. രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: തോമസ് കുട്ടി രാജു, അഭിരാമി കെ. ഉദയ്, രവീണനാഥ് കെ.എല്‍, പബ്ലിസിറ്റി ഡിസൈന്‍: സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Content Highlights: `Memory Blues` from the Malayalam movie `Udumbanchola Vision`out now!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article