10 July 2025, 11:10 AM IST
.jpg?%24p=79caebb&f=16x10&w=852&q=0.8)
ലയണൽ മെസ്സി | AFP
ഫിലാഡെല്‍ഫിയ: മേജര്‍ സോക്കര്‍ ലീഗില്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനം തുടർന്ന് ലയണല്‍ മെസ്സി. മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍ ഇന്റര്‍ മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ കീഴടക്കി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടീമിന്റെ ജയം.
ആദ്യ പകുതിയിലാണ് മെസ്സിയുടെ രണ്ടുഗോളുകളും പിറന്നത്. 27-ാം മിനിറ്റില്‍ ഗോളടി തുടങ്ങിയ മെസ്സി 38-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ കാള്‍സ് ഗില്ലിലൂടെ ന്യൂ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും സമനിലഗോള്‍ കണ്ടെത്താനായില്ല. തുടര്‍ച്ചയായ നാലാം എംഎല്‍എസ് മത്സരത്തിലാണ് മെസ്സി ഇരട്ട ഗോളുകള്‍ നേടുന്നത്. ലീഗില്‍ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് വിഭാഗത്തിൽ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 18 മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമടക്കം 35 പോയന്റാണ് ടീമിനുള്ളത്.
മൊൺട്രിയൽ,കൊളംബസ് ക്ലബ്ബുകള്‍ക്കെതിരേയാണ് നേരത്തേ മെസ്സി ഡബിളടിച്ചത്. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം ലീഗ് മത്സരം പുനരാരംഭിച്ചപ്പോഴും അര്ജന്റീന നായകന്‍ ഗോളടി തുടര്‍ന്നു. കഴിഞ്ഞ മത്സരത്തിലും മെസ്സി ഇരട്ടഗോളുകള്‍ നേടിയിരുന്നു. തുടര്‍ച്ചയായി നാല് എംഎല്‍എസ് മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടുന്ന ആദ്യതാരമാണ് മെസ്സി.
Content Highlights: messis brace mls record








English (US) ·