ഗോളടിക്കുന്ന ‌കോടീശ്വരൻ; ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ച ആദ്യ ഫുട്ബോളറായി ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ

3 months ago 3

മനോരമ ലേഖകൻ

Published: October 09, 2025 02:39 PM IST

1 minute Read

ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.
ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.

റിയാദ്∙ കരിയറിൽ 1000 ഗോളുകൾ തികയ്ക്കാനുള്ള ഓട്ടത്തിലാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിനിടെ ഗ്രൗണ്ടിനകത്തും പുറത്തും താരം തിരുത്തിക്കൊണ്ടിരിക്കുന്ന റെക്കോർഡുകളുടെ പട്ടികയിലേക്ക് ഇതാ ഒരെണ്ണം കൂടി; ശതകോടീശ്വര ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ഫുട്ബോളർ!

മാധ്യമ സ്ഥാപനമായ ബ്ലൂംബർഗ് പുറത്തുവിട്ട കണക്കനുസരിച്ച് 140 കോടി ഡോളറാണ് ( ഏകദേശം 12,320 കോടി രൂപ) ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം.  സൗദി ക്ലബ് അൽ നസ്‍ർ താരമായ നാൽപതുകാരൻ ക്രിസ്റ്റ്യാനോ 2027 വരെ ക്ലബ്ബുമായി കരാർ പുതുക്കിയതോടെയാണ് സമ്പത്ത് കുതിച്ചുയർന്നത്. പല ക്ലബ്ബുകളിൽ നിന്നായി ലഭിച്ച പ്രതിഫലവും പരസ്യവരുമാനവും സിആർ7 എന്ന സ്വന്തം ബ്രാൻഡുമൊക്കെയാണ് ക്രിസ്റ്റ്യാനോയുടെ മൂല്യം വർധിപ്പിക്കുന്നത്.

ഇതിനു പുറമേ നൈക്കി, അർമാനി, സാംസങ്, യൂണിലീവർ, ലൂയി വിറ്റോൺ തുടങ്ങി പല ബ്രാൻ‍ഡുകളുമായും ക്രിസ്റ്റ്യാനോയ്ക്ക് കരാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 600 മില്യൻ ഫോളോവർമാരുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഇതും മറ്റൊരു വരുമാന മാർഗമാണ്.

English Summary:

Cristiano Ronaldo Becomes First Footballer Billionaire: How CR7 Achieved $1.4 Billion Net Worth

Read Entire Article