Published: October 27, 2025 12:59 AM IST
1 minute Read
മഡ്രിഡ്∙ ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസ്സിക്കോയിൽ ബാർസിലോണയെ 2–1ന് പരാജയപ്പെടുത്തി റയൽ മഡ്രിഡ്. 22ാം മിനിറ്റിൽ കിലിയൻ എംബാപ്പെ, 43ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് റയലിനായി ഗോൾ നേടിയത്. 38ാം മിനിറ്റിൽ ഫെർമിൻ ലോപസാണ് ബാർസക്കു വേണ്ടി ഗോൾ നേടിയത്.
മത്സരത്തിന്റെ 52ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എംബാപ്പെ പാഴാക്കി. ഗോൾ തിരിച്ചടിക്കാനായി ബാർസ അവസാന മിനിറ്റുകളിൽ പൊരുതിയതോടെ മത്സരം പരുക്കനായി. ഒടുവിൽ ബാർസയുടെ പെഡ്രിക്ക് ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. 10 കളിയിൽ 9ഉം ജയിച്ച് 27 പോയന്റോടെ റയലാണ് പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാമതുള്ള ബാർസക്ക് ഇത്രയും കളിയിൽ 7 ജയത്തോടെ 22 പോയന്റാണുള്ളത്.
English Summary:








English (US) ·