ഗോളിയുമായി കൂട്ടിയിടിച്ചു; ജമാൽ മുസിയാളയുടെ കാൽമുട്ടിനു താഴത്തെ അസ്ഥി ഒടിഞ്ഞു, ആറു മാസം നഷ്ടമാകും

6 months ago 7

മനോരമ ലേഖകൻ

Published: July 07 , 2025 10:33 AM IST

1 minute Read


ജമാൽ മുസിയാളയുടെ കാലിനു പരുക്കേറ്റപ്പോൾ.
ജമാൽ മുസിയാളയുടെ കാലിനു പരുക്കേറ്റപ്പോൾ.

അറ്റ്ലാന്റ (യുഎസ്എ) ∙ ക്ലബ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിക്കെതിരായ മത്സരത്തിനിടെ ഗുരുതരമായി പരുക്കേറ്റ, ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡർ ജമാൽ മുസിയാളയ്ക്ക് 6 മാസം നഷ്ടമാകുമെന്നു സൂചന. ഇടതുകാൽമുട്ടിനു താഴത്തെ പ്രധാന അസ്ഥി (ടിബിയ) ഒടിഞ്ഞ താരത്തെ  വിദഗ്ധ ചികിൽസയ്ക്കു വിധേയനാക്കി.

ഏതാനും ലിഗമെന്റുകൾക്കും പരുക്കുണ്ടെന്നാണു റിപ്പോർട്ടുകൾ.  മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നേരത്ത് ഇടതുവിങ്ങിലൂടെ ബോക്സിലേക്കു കയറിവന്ന മുസിയാളയെ പിഎസ്ജി താരം വില്യം പാച്ചോ തടയാൻ ശ്രമിക്കുന്നതിനിടെ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മ ഡൈവ് ചെയ്തതാണു പരുക്കിൽ കലാശിച്ചത്. മത്സരത്തിൽ ബയണിനെ 2–0ന് തോൽപിച്ച് പിഎസ്ജി സെമിയിൽ കടന്നു.

English Summary:

Collision with Goalkeeper: Jamal Musiala's limb fractured

Read Entire Article