Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•27 May 2025, 12:24 pm
ഐപിഎൽ 2025 സീസണിൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ടിൽ എത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇനി ഇന്ന് നടക്കുന്ന എൽഎസ്ജി - ആർസിബി മത്സരഫലം കൂടി വന്നാൽ ക്വാളിഫയർ എലിമിനേറ്റർ മത്സരങ്ങളുടെ ചിത്രം തെളിയും.
ഹൈലൈറ്റ്:
- ആർസിബി ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കാനുള്ള സാധ്യത
- ഐപിഎല്ലിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌താലുള്ള നേട്ടം
- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് മത്സരം
ആർസിബി (ഫോട്ടോസ്- Samayam Malayalam) ഇന്ന് രാത്രി 7:30 ന് ഏകന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ക്വാളിഫയറിൽ രണ്ടാം സ്ഥാനം ഉറപ്പാണ്. ഇനി ഉയർന്ന റൺ റേറ്റിൽ ആണ് ജയം സ്വന്തമാക്കുന്നത് എങ്കിൽ ടേബിൾ ടോപ്പിൽ ഒന്നാമതെത്താൻ ആർസിബിയ്ക്ക് സാധിക്കും. ഏറെ നിർണായകമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിന്റെ ഫലം ആർസിബിയെ എങ്ങനെയെല്ലാം ബാധിക്കും എന്ന് പരിശോധിക്കാം
ഗോൾഡൻ ചാൻസിലേക്ക് കോഹ്‌ലിയുടെ ആർസിബി എങ്ങനെ എത്തും? സാധ്യതകൾ പരിശോധിക്കാം
ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കാനുള്ള സാധ്യത
ഐപിഎൽ 2025 പോയിന്റ് ടേബിളിൽ 17 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആർസിബി ഉള്ളത്. ഇന്ന് ലക്‌നൗ സൂപ്പർ ജെയ്ന്റ്‌സുമായി നടക്കുന്ന മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ രണ്ട് പോയിന്റ് അതികം ലഭിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ ആർസിബിയ്ക്ക് സാധിക്കും. ഇതോടെ ക്വാളിഫയർ മത്സരത്തിലേക്ക് എത്തുന്ന ആദ്യ രണ്ട് ടീമുകയിൽ ഒന്ന് ആർസിബി ആയിരിക്കും. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും ആർസിബിയ്ക്ക് ഇപ്പോഴും ഉണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ 19 പോയിന്റ് ആണ് ആർസിബിയ്ക്ക് ലഭിക്കുക. പഞ്ചാബ് കിങ്‌സിനും 19 പോയിന്റ് ആണ്. ഈ സാഹചര്യത്തിൽ ഒന്നാമനെ കണ്ടെത്തുക നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ്. നിലവിൽ നെറ്റ് റൺ റേറ്റ് കൂടുതലുള്ളത് പഞ്ചാബിനാണ്. +0.372 ആണ് പഞ്ചാബിന്റെ റൺ റേറ്റ്. ലക്‌നൗ വഴിയുള്ള മത്സരത്തിൽ ഉയർന്ന റൺ റേറ്റിൽ ജയിക്കാൻ സാധിച്ചാൽ പഞ്ചാബിന്റെ നെറ്റ് റൺ റേറ്റിന് മുകളിൽ എത്താനും ആർസിബിയ്ക്ക് സാധിക്കും.
ഇനി ലക്‌നൗവുമായി തോൽക്കുകയാണ് എങ്കിൽ മുംബൈ ഇന്ത്യൻസിനെതിരെ എലിമിനേറ്റർ മത്സരം കളിക്കുന്ന ഒരു ടീം ആർസിബി ആയിരിക്കും. ക്വാളിഫയർ മത്സരത്തിൽ പഞ്ചാബിനൊപ്പം എത്തുന്ന ടീം ഗുജറാത്ത് ടൈറ്റൻസും ആയിരിക്കും.
ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌താലുള്ള നേട്ടം
പ്ലേ ഓഫ് ഉറപ്പിച്ചാലും ആദ്യ രണ്ട് സ്ഥങ്ങൾക്കായി ടീമുകൾ വീണ്ടും പരിശ്രമിക്കുന്നതിനു പിന്നില്ലേ കാരണം ഫൈനലിൽ എത്താനുള്ള എളുപ്പ വഴി മനസിലാക്കിയതുകൊണ്ടാണ്. 3, 4 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ എലിമിനേറ്റർ മത്സരത്തിലേക്കാണ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ എത്തുക. ഈ മത്സരത്തിൽ ജയിക്കുന്നവർ സെമി ഫൈനലിലേക്കും തോൽക്കുന്ന ടീം പുറത്താവുകയും ചെയ്യും. എന്നാൽ ആദ്യ രണ്ട് ടീമുകൾക്ക് ഗോൾഡൻ ചാൻസ് ആണ് ലഭിക്കുക. 1, 2 സ്ഥാനങ്ങളിൽ ഫിനിഷ് ചെയുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം കഴിഞ്ഞാൽ നേരെ എത്തുന്നത് ക്വാളിഫയർ മത്സരത്തിലേക്കാണ്.
ഈ മത്സരത്തിൽ ജയിക്കുന്ന ടീം നേരെ ഫൈനലിലേക്ക് പ്രവേശിക്കും. ഇനി തോൽക്കുന്ന ടീമിന്റെ നോക്കിയാൽ, ആ ടീമിന് ഫൈനലിലേക്ക് എത്താൻ ഒരു അവസരം കൂടി ലഭിക്കും. ക്വാളിഫയർ മത്സരത്തിൽ തോറ്റാൽ നേരെ എത്തുന്നത് സെമി പോരാട്ടത്തിലേക്കാണ്. ഇവിടെ ജയിച്ചാൽ ഫൈനലിൽ എത്തും. ഇല്ലങ്കിൽ പുറത്തേക്കും. ഈ ഗോൾഡൻ ചാൻസ് ലഭിക്കുന്നതിന് വേണ്ടിയാണു ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ ടീമുകൾ മത്സരിക്കുന്നത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·