16 August 2025, 05:18 PM IST

ബോധന ശിവാനന്ദൻ | X.com/@FIDE_chess
ലണ്ടന്‍: ലോക ചെസ്സില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയായ പത്തുവയസ്സുകാരി ബോധന ശിവാനന്ദന്‍. ചെസ്സില്‍ ഒരു ഗ്രാന്‍ഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് ബോധന സ്വന്തമാക്കിയത്. 60-വയസ്സുകാരന്‍ പീറ്റര്‍ വെല്‍സിനെ കീഴടക്കിയാണ് പുതുചരിത്രം കുറിച്ചത്.
2025 ബ്രിട്ടീഷ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലാണ് ബോധന കായികലോകത്തെ ഞെട്ടിച്ചത്. ലിവര്‍പൂളില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ പീറ്റര്‍ വെല്‍സിനെ കീഴടക്കിയ താരം ഒരു ഗ്രാന്‍ഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന പ്രായം കുറഞ്ഞ വനിതാ താരമായി. പത്ത് വര്‍ഷവും അഞ്ച് മാസവും മൂന്ന് ദിവസവുമാണ് ബോധനയുടെ പ്രായം.
അമേരിക്കന്‍ താരം കാരിസ്സ യിപ്പിന്റെ റെക്കോഡാണ് ഇന്ത്യന്‍ വംശജയും ലണ്ടന്‍ സ്വദേശിയുമായ ബോധന തകര്‍ത്തത്. 2019 ല്‍ കാരിസ്സ, റെക്കോഡ് കുറിക്കുമ്പോള്‍ പത്ത് വര്‍ഷവും 11 മാസവും 20 ദിവസവുമായിരുന്നു പ്രായം. കഴിഞ്ഞ വര്‍ഷം ബുധാപെസ്റ്റില്‍ ചെസ്സ് ഒളിമ്പ്യാഡില്‍ മത്സരിച്ച ബോധന, കായികരംഗത്ത് അന്താരാഷ്ടട്ര തലത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന പ്രായം കുറഞ്ഞ താരമായിരുന്നു.
Content Highlights: Bodhana Sivanandan Becomes Youngest Female To Beat A Grandmaster








English (US) ·