Published: January 23, 2026 09:10 AM IST
1 minute Read
മെൽബൺ ∙ 25–ാം ഗ്രാൻസ്‍ലാം കിരീടമെന്ന ചരിത്രത്തിലേക്കുള്ള യാത്രയിൽ നൊവാക് ജോക്കോവിച്ച് കരിയറിലെ മറ്റൊരു നാഴികക്കല്ലിന് അരികെ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ ഇറ്റലിയുടെ ഫ്രാൻസെസ്കോ മെയ്സ്ട്രെല്ലിയെ കീഴടക്കിയ ജോക്കോ (6-3, 6-2, 6-2) ഗ്രാൻസ്‍ലാം ടെന്നിസിൽ തന്റെ 399–ാം വിജയം സ്വന്തമാക്കി. കൂടുതൽ ഗ്രാൻസ്‍ലാം മത്സര വിജയങ്ങളുടെ റെക്കോർഡ് സ്വന്തം പേരിലുള്ള ജോക്കോവിച്ച് 400–ാം ഗ്രാൻസ്‍ലാം മത്സരവിജയം നേടി നാളെ കോർട്ടിലിറങ്ങും.
18 എയ്സുകൾ പായിച്ച് എതിരാളിയെ വിറപ്പിച്ച രണ്ടാം സീഡ് യാനിക് സിന്നറും ആധികാരിക വിജയത്തോടെ മൂന്നാം റൗണ്ടിലേക്കു മുന്നേറി. ഓസ്ട്രേലിയക്കാരൻ ജെയിംസ് ഡക്‌വർത്തിനെയാണ് തോൽപിച്ചത് (6–1, 6–4, 6–2). വനിതാ സിംഗിൾസിൽ രണ്ടാം സീഡ് ഇഗ സ്യാംതെക്ക്, നിലവിലെ ചാംപ്യൻ മാഡിസൻ കീസ്, ജപ്പാന്റെ നവോമി ഒസാക്ക, അഞ്ചാം ലീഡ് എലീന റിബകീന എന്നിവരും വെല്ലുവിളികളില്ലാതെ രണ്ടാം റൗണ്ട് മത്സരം വിജയിച്ചു.
English Summary:








English (US) ·