Published: July 09 , 2025 11:06 AM IST
1 minute Read
-
യാനിക് സിന്നറിനെതിരെ 2 സെറ്റുകളിൽ ലീഡ് ചെയ്ത ശേഷം പരുക്കേറ്റ് പിന്മാറി ഗ്രിഗോർ ദിമിത്രോവ്
ലണ്ടൻ∙ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ തിങ്കളാഴ്ച രാത്രി ടെന്നിസ് ആരാധകർ കാത്തിരുന്നത് ടോപ് സീഡ് യാനിക് സിന്നറുടെ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനു സാക്ഷ്യം വഹിക്കാനായിരുന്നു. എന്നാൽ മത്സരം അവസാനിച്ചപ്പോൾ അവർ കയ്യടിച്ചതും കണ്ണീരണിഞ്ഞതും ബൾഗേറിയയിൽ നിന്നുള്ള ഒരു മുപ്പത്തിനാലുകാരനു വേണ്ടിയായിരുന്നു; ഗ്രിഗോർ ദിമിത്രോവ്!
വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിക്കാരൻ സിന്നറിനെതിരെ ആദ്യ രണ്ടു സെറ്റുകളും നേടി (6–3, 7–5), മൂന്നാം സെറ്റിൽ 2–2ന് ഒപ്പം നിൽക്കെ പരുക്ക് ദിമിത്രോവിനെ പിന്നോട്ടുവലിച്ചു. വലതുകൈ ഉയർത്താൻ പോലും സാധിക്കാതെ വന്നതോടെ ദിമിത്രോവ് മത്സരത്തിൽ നിന്നു പിൻമാറി.
സിന്നറുടെ പവർ ഗെയിമിനെ ബേസ്‌ലൈൻ ടാക്ടിക്സിലൂടെ പ്രതിരോധിച്ച ദിമിത്രോവ് ആദ്യ സെറ്റ് ആധികാരികമായിത്തന്നെ സ്വന്തമാക്കി (6–3). രണ്ടാം സെറ്റിൽ സിന്നർ അൽപംകൂടി ആക്രമിച്ചു കളിച്ചു. ഇരുവരും 5–5ന് ഒപ്പമെത്തിയെങ്കിലും 7–5ന് ദിമിത്രോവ് സെറ്റ് സ്വന്തമാക്കി.
എന്നാൽ, മൂന്നാം സെറ്റിൽ സ്കോർ 2–2ൽ നിൽക്കെ പരുക്കിന്റെ പിടിയിലായ ദിമിത്രോവ് മത്സരത്തിൽനിന്നു പിൻമാറി. മത്സരത്തിനിടെ പരുക്കേറ്റ സിന്നറും വൈദ്യസഹായം തേടിയിരുന്നു. പുരുഷൻമാരിൽ യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സും വനിതകളിൽ ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയും സെമിയിലെത്തി.
English Summary:








English (US) ·