Published: March 31 , 2025 08:06 AM IST
1 minute Read
ഫ്ലോറിഡ ∙ ഗ്രൗണ്ടിലിറങ്ങി 2 മിനിറ്റിനകം ഗോളടിച്ച് ലയണൽ മെസ്സി. യുഎസ് മേജർ ലീഗ് സോക്കറിൽ, പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തിയ ലയണൽ മെസ്സി ഗോളടിച്ച മത്സരത്തിൽ ഇന്റർ മയാമിക്കു വിജയം. ഫിലാഡൽഫിയ യൂണിയനെ 2–1നാണ് ഇന്റർ മയാമി കീഴടക്കിയത്. 23–ാം മിനിറ്റിൽ റോബർട്ട് ടെയ്‌ലറാണ് മയാമിക്കായി ആദ്യ ഗോൾ നേടിയത്.
ടെയ്‌ലർക്കു പകരം 55–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായാണ് മെസ്സി കളത്തിലിറങ്ങിയത്. 2 മിനിറ്റിനകം മെസ്സി ഗോൾ നേടുകയും ചെയ്തു. 80–ാം മിനിറ്റിൽ ഡാനിയൽ ഗസ്ഡാഗ് ഫിലാഡൽഫിയയ്ക്കായി ഒരു ഗോൾ മടക്കി.
English Summary:








English (US) ·