Authored by: അശ്വിനി പി|Samayam Malayalam•20 Aug 2025, 12:59 pm
പ്രിയങ്ക ചോപ്രയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന്റെ രഹസ്യം വെളുത്തുള്ളിയാണ് എന്ന് വെളിപ്പെടുത്തി നടി. അത് മാത്രമാണോ, എങ്ങനെ ഉപയോഗിക്കാം എന്നൊക്കെയുള്ള തിരച്ചിലിലാണ് ഇപ്പോൾ ആരാധകർ
പ്രിയങ്ക ചോപ്രസോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവെയാണ്, എന്താണ് ഈ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ഒരു ആരാധക ചോദിച്ചത്. അതിൽ പച്ച വെളുത്തുള്ളിയ്ക്ക് ഒരു വലിയ പങ്കുണ്ട് എന്ന് പ്രിയങ്ക മറുപടി നൽകി. പക്ഷേ അത് എങ്ങനെ ഉപയോഗിക്കണം എന്നൊന്നും നടി പറഞ്ഞിട്ടില്ല.
Also Read: ഞങ്ങൾക്ക് ഇടയിലും തർക്കങ്ങൾ ഉണ്ടാകാറുണ്ട്; ദാമ്പത്യജീവിതം എങ്ങനെ ഇത്ര സ്ട്രോങ്ങ് ആയി; മറുപടിയുമായി ശ്രീയും ശ്വേതയുംപച്ച വെളുത്തുള്ളി എടുത്ത് മുഖത്ത് പുരട്ടിയാൽ, മുഖം പൊള്ളിപ്പോകാനും, ചൊറിച്ചിലും അലർജിയും വരാനുള്ള സാധ്യതയുണ്ട്. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള അല്ലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയിട്ടുള്ള വെളുത്തുള്ളി ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിച്ചാൽ ചർമം തിളങ്ങും എന്നാണ് പഠനം. വെളുത്തുള്ള ചതച്ച്, തേനിലോ കറ്റാർ വാഴയുടെ ജെല്ലിലോ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത്, മുഖക്കുരു കുറയാനും പാടുകൾ മാറാനും ചുളിവുകൾ വരാതെ സൂക്ഷിക്കാനും സഹായിക്കും
എന്നാൽ പ്രിയങ്ക ചോപ്ര വെറും വെളുത്തുള്ളി മാത്രമല്ല, മറ്റ് പല ടിപ്സുകളും ചർമ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ലൈം ലൈറ്റിലേക്ക് എത്തിയ പ്രിയങ്ക, അന്ന് മുതലേ ചർമ സംരക്ഷണം ഏറ്റവും പ്രധാനമുള്ള ഒന്നായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ സ്കിൻ കെയർ ഒന്നും മസ്സ് ചെയയാറില്ല.
Also Read: എന്റെ പ്രശസ്തി കാരണം പങ്കാളിക്ക് അവളുടെ ഗർഭകാലം ആസ്വദിക്കാൻ പോലും കഴിയുന്നില്ല, ഒരു പ്രൈവസിയില്ല; പീറ്റ് ഡേവിഡ്സണിന് കുറ്റബോധം
എന്നും രാത്രി കിടക്കുന്നതിന് മുൻപ് അരി വെള്ളവും, വെളിച്ചെണ്ണയും മിക്സ് ചെയ്ത ഫേസ്മാക്ക് ഉപയോഗിക്കാറുണ്ടത്രെ. അതിനൊപ്പം തന്റെ ഫേഷ്യലിസ്റ്റിനെ സ്ഥിരം സന്ദർശിക്കുന്നതിലും മുടക്കം വരുത്താറില്ല.
ഭവന വായ്‌പ നേരത്തെ തിരിച്ചടച്ചു ഒഴിവാക്കണോ അതോ നിക്ഷേപത്തിന് പ്രാധാന്യം നൽകണോ?
മുഖത്ത് പുരട്ടുന്നത് മാത്രമല്ല, ഉള്ളിൽ നിന്നുള്ള ഫലം ചെയ്യാൻ ഭക്ഷണ കാര്യത്തിലും പ്രിയങ്ക അതീവ ശ്രദ്ധ ചെലുത്താറുണ്ട്. അസിഡിറ്റി കുറച്ച് കൂടുതൽ ആരോഗ്യം നിലനിർത്താൻ പെരുംജീരകം, ജീരകം, മല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുമത്രെ. പ്രിയങ്ക ചോപ്രയും ജീവിത ശൈലിയും ഭക്ഷണ രീതിയും രക്തം ശുദ്ധീകരിക്കുകയും, മുഖത്ത് കൂടുതൽ തിളക്കം നൽകുകയും ചെയ്യുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·