Published: December 01, 2025 07:28 AM IST Updated: December 01, 2025 04:28 PM IST
1 minute Read
ലക്നൗ ∙ സയ്യിദ് മോദി സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ വനിതാ ഡബിൾസ് കിരീടം നിലനിർത്തി ഇന്ത്യയുടെ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം. കലാശപ്പോരാട്ടത്തിൽ ജപ്പാന്റെ കഹോ ഒസാവ– മായ് ടനാബെ സഖ്യത്തെ ഒരു മണിക്കൂർ 16 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് കണ്ണൂർ പുളിങ്ങോം സ്വദേശി ട്രീസയും ഇന്ത്യൻ ബാഡ്മിന്റൻ കോച്ച് പുല്ലേല ഗോപീചന്ദിന്റെ മകൾ ഗായത്രിയും ചേർന്നു കീഴടക്കിയത്. സ്കോർ: 17-21, 21-13, 21-15.
49 ഷോട്ടുകൾ നീണ്ട റാലിയിലൂടെയായിരുന്നു ഫൈനൽ പോരാട്ടത്തിന്റെ തുടക്കം. ഇരുവരും ബലാബലം പൊരുതിയ ആദ്യ ഗെയിം ജപ്പാൻ ജോടി 21–17ന് സ്വന്തമാക്കിയതോടെ ഇന്ത്യൻ സഖ്യം അൽപമൊന്നു പ്രതിരോധത്തിലായി. എന്നാൽ രണ്ടാം ഗെയിമിൽ കൗണ്ടർ അറ്റാക്കിലൂടെ കളംപിടിച്ച ട്രീസ– ഗായത്രി സഖ്യം 9–2ന്റെ ലീഡ് സ്വന്തമാക്കി. ആദ്യ പകുതി 11–5ന് അവസാനിപ്പിച്ച ഇന്ത്യൻ സഖ്യം 21–13ൽ ഗെയിം സ്വന്തമാക്കി. നിർണായകമായ മൂന്നാം ഗെയിമിൽ തുടക്കത്തിൽ 7–4ന്റെ ലീഡ് നേടിയ ഇന്ത്യൻ സഖ്യത്തെ 14–12 എന്ന സ്കോറിലേക്ക് പിടിച്ചുനിർത്താൻ ജപ്പാൻ ജോടിക്കു സാധിച്ചെങ്കിലും ലീഡ് മാത്രം അകന്നുനിന്നു. ഡ്രോപ് ഷോട്ടുകളും നെറ്റ് ഷോട്ടുകളുമായി പോരാട്ടം കടുപ്പിച്ച ഗായത്രിയും ട്രീസയും 21–15ന് ഗെയിമും മത്സരവും സ്വന്തം പേരിൽ എഴുതിച്ചേർത്തു.
ശ്രീകാന്തിന് നിരാശപുരുഷ സിംഗിൾസിൽ, 8 വർഷത്തെ കിരീടദാരിദ്ര്യത്തിന് അറുതിവരുത്താമെന്നു പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനു നിരാശ. ഫൈനലിൽ ഹോങ്കോങ്ങിന്റെ ജേസൺ ഗനാവനാണ് 3 ഗെയിം നീണ്ട പോരാട്ടത്തിൽ ശ്രീകാന്തിനെ വീഴ്ത്തിയത്. സ്കോർ: 16-21, 21-8, 20-22.
English Summary:








English (US) ·