Published: August 05 , 2025 07:15 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ഡ്രസിങ് റൂമിൽ തുള്ളിച്ചാടി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. പരിശീലനത്തിനിടെയും വിജയാഘോഷത്തിലുമെല്ലാം ഗൗരവം വിടാത്ത ഗംഭീറാണ്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറു റൺസിന് വിജയിച്ചപ്പോൾ എല്ലാം മറന്ന് ആഘോഷിച്ചത്. ബിസിസിഐയാണ് ഗംഭീറിന്റെ ആഘോഷ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.
മത്സരത്തിൽ ഗസ് അക്കിൻസണിന്റെ വിക്കറ്റ് തെറിപ്പിച്ച് മുഹമ്മദ് സിറാജ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷ പ്രകടനം ഗ്രൗണ്ടിൽ അനുകരിച്ചപ്പോൾ ഡ്രസിങ് റൂമിൽ ഗംഭീർ സഹപരിശീലകൻ റയാൻ ടെൻ ഡോഷെയെ കെട്ടിപ്പിടിച്ച് തുള്ളിച്ചാടി. ആഘോഷങ്ങൾക്കിടെ ഗംഭീർ ബോളിങ് പരിശീലകൻ മോണി മോർക്കലിന്റെ നേരെ ആർത്തുകൊണ്ട് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. സന്തോഷത്തിൽ ഒരു നിമിഷം ഒരു കുഞ്ഞിനെപ്പോലെ ഗംഭീർ കരയുകയും ചെയ്യുന്നു.
ഇന്ത്യൻ ടീം ക്യാംപിലെ ആഘോഷ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മത്സരത്തിൽ ആറു റൺസ് വിജയമാണ് ഇന്ത്യ നേടിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 367ന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണു കളിയിലെ താരം. പ്രസിദ്ധ് കൃഷ്ണ രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റുകൾ സ്വന്തമാക്കി.
English Summary:








English (US) ·