Published: October 22, 2025 04:08 PM IST
1 minute Read
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ എത്തിയ ഗൾഫ് ടീമിനൊപ്പം ഈജിപ്തിൽ നിന്നുള്ള പരിശീലകനും. യുഎഇ ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് ഈജിപ്തിലെ അൽ മസൂറയിൽ നിന്നുള്ള അലി നഗ്വൈബ് തൗഫീഖ് എത്തിയത്. 10 വർഷമായി ഫുട്ബോൾ പരിശീലകനായ അലി ആദ്യമായാണ് കേരളത്തിലെത്തുന്നത്. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ ചേർത്താണ് ടീം രൂപീകരിച്ചത്. ആകെ 36 പേരാണ് യുഎഇയിൽനിന്നു വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നത്. ഇവർക്കൊപ്പം മലയാളി പരിശീലകരുമുണ്ട്.
പ്രവാസി ടീമിന് പെൺകരുത്തുംതിരുവനന്തപുരം ∙ യുഎഇയിലെ ചൂടിൽനിന്നു കേരളത്തിന്റെ തണുപ്പിലേക്കു ചേക്കേറിയെങ്കിലും സംസ്ഥാന കായികമേളയിൽ മത്സരിക്കാനെത്തിയ പ്രവാസി മലയാളി കായികതാരങ്ങൾക്ക് ആവേശച്ചൂടിനു കുറവില്ല. സംസ്ഥാന സ്കൂൾ മീറ്റിന്റെ ചരിത്രത്തിലാദ്യമായി യുഎഇയിലെ കേരള സിലബസ് സ്കൂളിൽ പഠിക്കുന്ന 5 മലയാളി വിദ്യാർഥിനികൾ ഇത്തവണ കളത്തിലിറങ്ങും. ഇവർക്കൊപ്പം യുഎഇയിൽനിന്ന് 31 ആൺകുട്ടികളും മത്സരത്തിനുണ്ട്. ദുബായിലെ നിംസ് സ്കൂളിൽ പഠിക്കുന്ന നജാ ഫാത്തിമ, ഷെയ്ഖ അലി, സന ഫാത്തിമ, ആയിഷ നവാബ്, ഫാത്തിമ തമന്ന എന്നിവരാണു യുഎഇയുടെ പെൺതാരങ്ങൾ. കഴിഞ്ഞവർഷം യുഎഇയിൽനിന്നുള്ള ആൺകുട്ടികളുടെ ടീം മത്സരിച്ചിരുന്നെങ്കിലും മെഡൽ ലഭിച്ചിരുന്നില്ല.
English Summary:








English (US) ·