ങേ, ഇതെങ്ങനെ! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിന്റെ മറുപടി ലാലേട്ടന്റെ ‘തഗ് ഡയലോഗ്’; ഏറ്റെടുത്ത് ആരാധകർ

2 weeks ago 7

ഓണ്‍ലൈൻ ഡെസ്‌ക്

Published: November 03, 2026 07:19 PM IST Updated: November 03, 2026 10:44 PM IST

1 minute Read

മോഹൻലാൽ (Facebook/ActorMohanlal/), സഞ്ജു സാംസൺ (X/BCCI), സച്ചിൻ തെൻഡുൽക്കർ  (Photo by Punit PARANJPE / AFP
മോഹൻലാൽ (Facebook/ActorMohanlal/), സഞ്ജു സാംസൺ (X/BCCI), സച്ചിൻ തെൻഡുൽക്കർ (Photo by Punit PARANJPE / AFP

മുംബൈ ∙ സമൂഹമാധ്യമങ്ങളിൽ തരംഗമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ത്യ ക്രിക്കറ്റ് സബ്‌റെഡിറ്റിൽ നടത്തിയ ചോദ്യോത്തര പരിപാടി. ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് സച്ചിൻ നൽകിയ രസകരമായ മറുപടികളാണ് ചർച്ചയായത്. ചില സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വിദഗ്ധമായ മറുപടിയും താരം നൽകി. സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഒരാൾ ചോദിച്ച ചോദ്യത്തിന് സച്ചിൻ നൽകിയ മറുപടി മലയാളി ആരാധകരും ഏറ്റെടുത്തു.

What you should work next

‘‘സഞ്ജു പറഞ്ഞത്, മാസങ്ങളോളം താങ്കളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും ട്വന്റി20 ലോകകപ്പിനിടെ ദീർഘനേരം സംസാരിച്ചിരുന്നെന്നുമാണ്. ആ സമയത്ത് താങ്കൾ അദ്ദേഹത്തോട് എന്താണ് പറഞ്ഞത്?’’– ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. അതിനു സച്ചിൻ നൽകിയ ‘തഗ്’ മറുപടിയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

‘നീ പോ മോനേ ദിനേശാ!’അതിന്റെ അർഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും!’ എന്നായിരുന്നു സച്ചിന്റെ മറുപടി. നരസിംഹം സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന മാസ് ഡയലോഗാണ് ഇത്. ഇതിനു മറുപടിയായി ധാരാളം കമന്റുകളും വന്നു. ‘ലാലേട്ടന്റെ ഡയലോഗ് സച്ചിന് അറിയാമെന്ന് തീരെ കരുതിയില്ല. സച്ചിന് ലാലേട്ടനെ  പരിചയപ്പെടുത്തിയ സഞ്ജുവിന് നന്ദി’ തുടങ്ങിയ കമന്റുകളാണ് വന്നത്.

In Reddit 'Ask maine Anything' Session Sachin Tendulkar connected Sanju Samson: https://t.co/mqizkYgkwR

— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) November 3, 2026

മാർച്ചിൽ, ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ സച്ചിൻ തെൻഡുൽക്കർക്ക് സഞ്ജു സാംസൺ നന്ദി പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിലെ പല മുൻ മുതിർന്ന താരങ്ങളുടെയും മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സച്ചിൻ തെൻഡുൽക്കർക്കറെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായും സഞ്ജു പറഞ്ഞു.

‘ഇന്ത്യൻ ടീമിലെ മുൻ മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങളും നിർദേശങ്ങളും എനിക്ക് വലിയ സഹായമായിരുന്നു. ഒരു കാര്യം ഇവിടെ തുറന്നുപറയാമെന്ന് ഞാൻ കരുതുന്നു: കഴിഞ്ഞ കുറച്ച് മാസങ്ങളായി, സച്ചിൻ സാറുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ, സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ സാറിനെ സമീപിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഇന്നലെ പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളിൽനിന്നു മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയാറെടുപ്പ് എന്നിവയ്ക്കെല്ലാം എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.’’– സഞ്ജു പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു ചോദ്യോത്തര വേളയിൽ ആരാധകന്റെ ചോദ്യം.

English Summary:

Sachin Tendulkar Malayalam dialog refers to the cricket legend's viral Reddit AMA effect wherever helium quoted a celebrated Mohanlal movie enactment to a question astir Sanju Samson. The interactive league drew monolithic attraction from fans crossed societal media platforms.

Read Entire Article