Published: January 11, 2026 02:31 PM IST Updated: January 11, 2026 02:40 PM IST
1 minute Read
വഡോദര ∙ ഓട്ടോഗ്രാഫ് കൊടുക്കുന്നതിനിടെ ഒരുനിമിഷം വിരാട് കോലിയൊന്ന് അന്തംവിട്ടിരിക്കാം. പിന്നീട് ഒരു നിറഞ്ഞ പുഞ്ചിരിയോടെ ബാറ്റിൽ തന്റെ കയ്യൊപ്പ് ചാർത്തി. ഓട്ടോഗ്രാഫിനായി ഒരു ചെറുബാറ്റുമായി ആ ബാലൻ ഓടിയെത്തിയപ്പോൾ ഒരു പക്ഷേ താൻ കുട്ടിക്കാലത്ത് കണ്ണാടി നോക്കുന്ന അതേ വികാരമാകും കോലിയിൽ ഉണ്ടായിക്കാണുക. കാരണം മറ്റൊന്നുമല്ല, ആ ബാലനും കുഞ്ഞു വിരാടും തമ്മിലുള്ള അസാധാരണ മുഖസാദൃശ്യം തന്നെ.
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിനു മുന്നോടിയായി വഡോദരയിലെ സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് കുട്ടി ആരാധകർ വിരാട് കോലിയെ വളഞ്ഞത്. ഇവർക്ക് കോലി, ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. എന്നാൽ സംഘത്തിലെ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ വളരെവേഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. വിരാട് കോലിയുടെ ചെറുപ്പകാലത്തെ അതേ രൂപമാണ് ആ കുട്ടിക്കും ഉള്ളതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
കുട്ടിയുടെ ചിത്രവും വിരാട് കോലിയുടെ ചെറുപ്പകാലത്തെ ചിത്രവും ഒരുമിച്ച് ചേർത്ത് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. കുട്ടിക്ക് ഓട്ടോഗ്രാഫ് നൽകുമ്പോൾ കോലി ചിരിച്ചത് ഇതു തിരിച്ചറിഞ്ഞാണെന്നും അവർ അവകാശപ്പെടുന്നു. ഇതിനു ശേഷം മറ്റൊരു ഇന്ത്യൻ താരമായ അർഷ്ദീപ് സിങ് ഈ കുട്ടി സംഘത്തോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ഇതു വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
2026ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരത്തിനാണ് വഡോദരയിലെ ബിസിഎ സ്റ്റേഡിയം വേദിയാകുന്നത്. ഇതാദ്യമായാണ് ബിസിഎ സ്റ്റേഡിയം ഒരു രാജ്യാന്തര പുരുഷ ഏകദിന മത്സരത്തിന് വേദിയാകുന്നതും. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് 28000 റൺസ് തികയ്ക്കുന്ന താരം എന്നതുൾപ്പെടെ ഒരുപിടി റെക്കോർഡുകൾ പരമ്പരയിൽ കോലിയെ കാത്തിരിക്കുന്നുണ്ട്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഇനി ജൂലൈയിൽ മാത്രമാണ് ഇന്ത്യയ്ക്ക് ഏകദിന പരമ്പരയുള്ളത്.
Arshdeep Singh changeable a video with 𝗠𝗜𝗡𝗜 Virat Kohli, which is going viral connected societal media similar occurrence 🔥🔥
The young instrumentality met Virat Kohli during photoshoot league for the New Zealand ODI series. 🤯 pic.twitter.com/A1ZV7Iqdf9
English Summary:








English (US) ·