മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ലുഡബ്ല്യുഇ സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്' എന്ന ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ വേഷമിടുന്നത്. വളരെ വ്യത്യസ്തമായ, സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് അര്‍ജുന്‍ അശോകനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഡബ്ലുഡബ്ല്യുഇ താരങ്ങളുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അര്‍ജുന്‍ അശോകന്റെ ലുക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണന്‍, ലെന്‍സ്മാന്‍ ഗ്രൂപ്പിന്റെ ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
അര്‍ജുന്‍ അശോകനെ കൂടാതെ റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗോള തലത്തില്‍ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളില്‍നിന്നും അതിന്റെ ആരാധകരില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനംചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാനസഹായിയായിരുന്ന അദ്വൈത് നായര്‍ ആണ്.
സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ലുഡബ്ല്യുഇ സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവര്‍ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.
നേരത്തെ, ചിത്രം 115-ലധികം രാജ്യങ്ങളില്‍ റിലീസ് പ്ലാന്‍ ചെയ്യുന്നത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഇത് സാധ്യമാക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണ ഡീലാണ് ചിത്രത്തിന് വേണ്ടി ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. യുഎഇ, യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, സിങ്കപ്പുര്‍, ജര്‍മനി തുടങ്ങിയ പ്രധാനവിപണികള്‍ ഉള്‍പ്പെടെ 115-ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍ എഹ്സാന്‍ ലോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ബിജിഎം: മുജീബ് മജീദ്, രചന: സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, വരികള്‍: വിനായക് ശശികുമാര്‍, കോസ്റ്റ്യും: മെല്‍വി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട്: സുനില്‍ ദാസ്, സ്റ്റണ്ട്: കലൈ കിങ്സ്റ്റണ്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ഥ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അരിഷ് അസ്ലം, ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, കളറിസ്റ്റ്: ശ്രിക് വാര്യര്‍, വിഎഫ്എക്‌സ്: വിശ്വ എഫ്എക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ, സ്റ്റോറീസ് സോഷ്യല്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Arjun Ashokan`s archetypal look from the upcoming Malayalam movie `Chatha Pacha - Ring of Rowdies` is out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·