രേണുക സിങ്ങിന്റെ ബോളിങ് സൂപ്പറായെങ്കിലും ഇന്ത്യയ്ക്കു വഴിത്തിരിവായത് ദീപ്തി ശർമ ലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിന്റെ വിക്കറ്റ് വീഴ്ത്തിയതാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിശ്വസ്തയായ വനിത താരങ്ങളിലൊരാളാണ് താനെന്ന് ദീപ്തി നമ്മുടെ നാട്ടിലും തെളിയിച്ചു. പ്രതീക്ഷിച്ച പ്രകടനം തന്നെയായിരുന്നു അത്.
പക്ഷേ നമ്മുടെ വിജയം ഇത്രയും അനായാസമാക്കി മാറ്റിയത് ഷഫാലിയാണ്. എന്തൊരു ബാറ്റിങ് ആയിരുന്നു അത്! ഷഫാലിയുടെ സമീപനം ഏറെ മാറിയിരിക്കുന്നു. നല്ല തുടക്കം കിട്ടിയാൽ പുറത്താകാതെ മാച്ച് ഫിനിഷറാകണം എന്ന പക്വതയാർന്ന ഒരു ചിന്തയാണ് ഷഫാലിയെ നയിക്കുന്നത്. ലോകകപ്പിലേക്കു വരുമ്പോൾ ഈ പ്രകടനം ഏറെ പ്രതീക്ഷ നൽകുന്നു.
English Summary:








English (US) ·