16 May 2025, 11:22 PM IST
.jpg?%24p=092b431&f=16x10&w=852&q=0.8)
നീരജ് ചോപ്ര| ഫോട്ടോ: X/@Diamond_League
ദോഹ (ഖത്തർ): ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ 90 മീറ്റർ മറികടന്ന് നീരജ് ചോപ്ര. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ആദ്യമായാണ് 90 മീറ്റർ മറികടക്കുന്നത്. മൂന്നാം ശ്രമത്തിലാണ് 90.23 ദൂരം നേടിയത്. ആദ്യ തവണ എറിഞ്ഞപ്പോൾ 88.4 മീറ്റർ ദൂരമാണ് നേടിയത്.
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമനും ലോകത്തെ ഇരുപത്തഞ്ചാമനുമായിരിക്കുകയാണ് 27കാരനായ നീരജ് ചോപ്ര. പാകിസ്താന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ ഈ നേട്ടം കൈവരിച്ച ആദ്യ രണ്ട് സ്ഥാനക്കാർ.
ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ചെക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാദ്ലെ, ജർമനിയുടെ ജൂലിയൻ വെബർ, ഇന്ത്യയുടെ കിഷോർ ജെന തുടങ്ങിയവർ മത്സരരംഗത്തുണ്ട്.
Content Highlights: Neeraj Chopra surpasses 90m successful Doha Diamond League,








English (US) ·