05 July 2025, 05:13 PM IST

വൈഭവ് സൂര്യവംശി | X.com/@Varungiri0
ലണ്ടന്‍: അണ്ടര്‍ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ നാലാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി കുറിച്ചാണ് വൈഭവ് ചരിത്രമെഴുതിയത്. 52 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. 10 ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി പതിയെ ആണ് വൈഭവ് തുടങ്ങിയത്. പിന്നാലെ കത്തിക്കയറിയ താരം ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങുംവിലങ്ങും തല്ലി. 24 പന്തില്‍ ആണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. പിന്നാലെ വീണ്ടും വെടിക്കെട്ടോടെ താരം ക്രീസില്‍ താണ്ഡവമാടി. ഇംഗ്ലീഷ് ബൗളര്‍മാരെ താരം മാറി മാറി പ്രഹരിച്ചു. പിന്നാലെ സെഞ്ചുറിയുമെത്തി. 52 പന്തില്‍ നിന്നാണ് വൈഭവ് മൂന്നക്കം തൊട്ടത്. അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ചുറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടി. അതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധെസഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തില്‍ 45 റണ്‍സുമെടുത്തു.
Content Highlights: vaibhav suryavanshi nether 19 show india vs england








English (US) ·