07 April 2025, 10:31 PM IST

ടാൻസാനിയ ക്രിക്കറ്റ് ടീം | X.com/icc
നൈജീരിയ: അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യതനേടി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ. ഇതാദ്യമായാണ് ടാന്‍സാനിയ ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. അടുത്തവര്‍ഷം സിംബാബ്‌വെയിലാണ് ലോകകപ്പ് നടക്കുന്നത്.
യോഗ്യതാമത്സരത്തില്‍ സിയേറ ലിയോണിനെ കീഴടക്കിയാണ് ടാന്‍സാനിയ ലോകകപ്പിന് യോഗ്യത നേടിയത്. 98 റണ്‍സിനാണ് ടീമിന്റെ ജയം. റീജിയണല്‍ യോഗ്യതാ മത്സരങ്ങള്‍ വഴി ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ടാന്‍സാനിയ.
യോഗ്യതാ മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ടാന്‍സാനിയ മുന്നേറിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ടീമിന് 10 പോയന്റുണ്ട്. നമീബിയക്ക് എട്ടുപോയന്റും കെനിയക്ക് ആറുപോയന്റുമാണുള്ളത്. ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന 12-ാമത്തെ ടീമാണ് ടാന്‍സാനിയ.
Content Highlights: Tanzania clinches historical archetypal ever spot for ICC Mens U-19 World Cup








English (US) ·