Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 24 Apr 2025, 9:13 am
ടി20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ തികച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ഇതോടെ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ പേസറായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. അതേസമയം ലോക ക്രിക്കറ്റിൽ മൂന്നാം സ്ഥാനക്കാരനാണ് ബുംറ.
ഹൈലൈറ്റ്:
- ടി20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടി ജസ്പ്രീത് ബുംറ
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുംറ
- ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 300 വിക്കറ്റ്
ജസ്പ്രീത് ബുംറചരിത്രം കുറിച്ച് ബുംറ; ആ സുപ്രധാന പട്ടികയിൽ ഇനി ബുംറയുടെ പേരും
ആദ്യ ബാറ്റ് ചെയുത ഹൈദരാബാദ് നിശ്ചിത 20 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയപ്പോൾ മുംബൈ ഇന്ത്യൻസ് 15.4 ഓവറിൽ ലക്ഷ്യം മറികടന്നു. ഹൈദരാബാദിന്റെ ഓപ്പണർമാർ അതിവേഗം പവലിയനിലേക്ക് മടങ്ങിയപ്പോൾ മൂന്നാമനായും നാലാമനായും ഇറങ്ങിയ താരങ്ങൾ ഓപ്പണർമാരെ പിന്തുടർന്ന് പവലിയനിലേക്ക് തന്നെ മടങ്ങി. ഇത് ഹൈദരാബാദിന്റെ താളം തെറ്റിച്ചു. ഹെൻറിച്ച് ക്ലാസ്സെനും ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങിയ അഭിനവ് മനോഹറും ആണ് ഹൈദരാബാദിന്റെ സ്കോർ ബോർഡിൽ ചലനങ്ങൾ സൃഷ്‌ടിച്ച താരങ്ങൾ. ഹെൻറിച്ച് 71 റൺസും അഭിനവ് 43 റൺസും നേടി.
മുംബൈയുടെ ട്രെന്റ് ബോൾട്ടൺ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തത്. 4 വിക്കറ്റുകളാണ് താരം കഴിഞ്ഞ മാച്ചിൽ സ്വന്തമാക്കിയത്. അതേസമയം മുംബൈയ്ക്ക് അനായാസമായി ലക്ഷ്യം മറികടക്കാൻ സാധിച്ചു. ഓപ്പണർ ആയ രോഹിത് ശർമ ഏറെ നേരം ക്രീസിൽ തുടരുന്നതാണ് മുംബൈയ്ക്ക് ജയം അനായാസമാകാൻ കാരണം. 46 പന്തിൽ 8 ഫോറുകളും 3 സിക്സറുകളും പറത്തി 70 റൺസാണ് രോഹിത് നേടിയത്. സൂര്യകുമാർ യാദവ് 40 റൺസും വിൽ ജാക്സ് 22 റൺസും റിയാൻ റിക്കിൾട്ടൺ 11 റൺസും തിലക് വർമ 2 റൺസും സ്വന്തമാക്കിയപ്പോൾ മുംബൈ 15.4 ഓവറിൽ കളി അവസാനിപ്പിച്ചു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·