ചരിത്രത്തിലേക്കു പന്തു തട്ടാൻ ഒരു മലയാളി! നമ്മുടെ തഹ്സിന് ആശംസ നേരാം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 02, 2026 03:23 PM IST Updated: June 02, 2026 06:55 PM IST

1 minute Read

തഹ്സിൻ മുഹമ്മദ് ജംഷിദ് (Instagram/tahsinmj/)
തഹ്സിൻ മുഹമ്മദ് ജംഷിദ് (Instagram/tahsinmj/)

കാൽപന്തിന്റെ ആവേശത്തിലേക്കു ലോകമുണരുമ്പോൾ, സിരകളിൽ ഫുട്ബോൾ ലഹരി പതയുന്ന മലയാളികൾക്കും അഭിമാനിക്കാനൊരു അമൂല്യ നേട്ടം. ചരിത്രത്തിലാദ്യമായി, ലോകകപ്പിൽ ഒരു മലയാളിയുട‌െ കാലുകൾ പന്തുതട്ടുന്നു! കണ്ണൂർ തലശ്ലേരി സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് എന്ന പത്തൊൻപതുകാരനാണ് ഖത്തറിന്റെ ജഴ്സിയിൽ മൈതാനത്തിറങ്ങുന്നത്. ഖത്തറിന്റെ 26 അംഗ ടീമിൽ ഇടം നേടിയ തഹ്സിൻ, ഒരു ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന ചരിത്രത്തിലേക്കാണ് ബൂട്ടു കെട്ടുന്നത്.

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മാറും ലൂക്കാ മോഡ്രിച്ചും ഉൾപ്പെടെ ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങൾ നിരക്കുന്ന ടൂർണമെന്റിൽ കളിക്കാനിറങ്ങുന്ന നമ്മുടെ സ്വന്തം തഹ്സിന് ആശംസ നേരാനുള്ള അവസരം പ്രിയ വായനക്കാർക്കു മനോരമ ഓൺലൈൻ ഒരുക്കുകയാണ്. നിങ്ങളുടെ ആശംസ ഇതിനു താഴെയുള്ള കമന്റ് സെൿഷനിൽ എഴുതാം. മികച്ച ആശംസകൾ തിരഞ്ഞെടുത്ത് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.

English Summary:

World Cup archetypal Malayali subordinate Tahsin Mohammed Jamshed, a 19-year-old from Kannur, is making past by representing Qatar successful the FIFA World Cup. This accomplishment marks the archetypal clip a Malayali footballer volition play connected the planetary stage, bringing pridefulness to shot enthusiasts successful Kerala.

Read Entire Article