25 August 2025, 07:03 PM IST

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ| മാതൃഭൂമി
ലഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ ജീവചരിത്ര ആഖ്യായികയായ the maestro mariner ( ഒരു കപ്പിത്താന്റെ യാത്ര ) എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്‌കൂൾ മുൻ അധ്യാപകൻ പ്രേം സി. നായർ, സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എം.വി. കൈരളി എന്ന കപ്പലിന്റെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ പുസ്തകം.
ഈ പുസ്തകം അടിസ്‌ഥാനമാക്കിയുള്ള സിനിമയുടെ പ്രാഥമിക ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ജൂഡ് ആന്തണി പറഞ്ഞു. ചരിത്രത്തോടും കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും നീതി പുലർത്തിക്കൊണ്ടായിരിക്കും സിനിമ ഒരുക്കുക എന്നും ജൂഡ് ആന്തണി പറഞ്ഞു.

'കൈരളിയുമായി ബന്ധപ്പെട്ട വാർത്തകൾ ഞാൻ പണ്ട് കേട്ടിട്ടുണ്ട്. പല കാലത്തും ഇത് സിനിമയാകാൻ പോകുന്നു എന്ന വാർത്തയും കേട്ടിരുന്നു. ഇപ്പോൾ ആ നിയോഗം എന്നിൽ എത്തിച്ചേർന്നത് ഒരു ഭാഗ്യമായി കരുത്തുന്നു'. ജൂഡ് ആന്തണി പറഞ്ഞു.
മാധ്യമപ്രവർത്തകനും കോൺഫ്ലുവൻസ് മീഡിയ സ്ഥാപകനുമായ ജോസി ജോസഫ് പുസ്തകത്തെ പരിചയപ്പെടുത്തി. അഴിമുഖം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
Content Highlights: Biographical caller by Lt. Col. Thomas Joseph, `The Master Mariner` launched
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·