Authored by: നിഷാദ് അമീന്‍|Samayam Malayalam•27 May 2025, 11:31 pm
IPL 2025 RCB vs LSG: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെ വിരാട് കോഹ്‌ലി (Virat Kohli) കൈവരിച്ചത് സമാനതകളില്ലാത്തെ മൂന്ന് നേട്ടങ്ങള്‍. ആര്‍സിബിക്ക് വേണ്ടി 9,000 റണ്‍സ് നേടുന്ന ആദ്യ താരമായും ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന കളിക്കാരനായും അദ്ദേഹം മാറി.
ഹൈലൈറ്റ്:
- കോഹ്‌ലി 30 പന്തില്‍ 54
- സീസണില്‍ 600 റണ്‍സ്
- ആര്‍സിബിക്കായി 9,000
വിരാട് കോഹ്‌ലി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ (ഫോട്ടോസ്- Samayam Malayalam) ചരിത്രമെഴുതി വിരാട് കോഹ്‌ലി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം; തകര്‍ത്തത് മൂന്ന് കിടലന്‍ റെക്കോഡുകള്‍
ഐപിഎല്ലില്‍ കോഹ്‌ലിയുടെ 63ാം അര്‍ധസെഞ്ചുറിയാണിത്. 62 അര്‍ധസെഞ്ചുറികള്‍ നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു. ഇന്നത്തെ മല്‍സരത്തോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ അര്‍ധസെഞ്ചുറിയെന്ന നേട്ടത്തിന്റെ ഏക അവകാശിയായി കോഹ്‌ലി മാറി. ഐപിഎല്ലില്‍ 46 അര്‍ധസെഞ്ചുറികളുള്ള രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്തുണ്ടെങ്കിലും കോഹ്‌ലിയേക്കാള്‍ ഏറെ പിന്നിലാണ്. ശിഖര്‍ ധവാന്‍ (51) ആണ് മൂന്നാംസ്ഥാനത്ത്.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ കളിക്കാര്‍:
- വിരാട് കോഹ്ലി - 63
- ഡേവിഡ് വാര്‍ണര്‍ - 62
- ശിഖര്‍ ധവാന്‍ - 51
- രോഹിത് ശര്‍മ - 46
- കെഎല്‍ രാഹുല്‍ - 40
- എബി ഡിവില്ലിയേഴ്സ് - 40
ഐപിഎല്‍ പതിപ്പില്‍ 600ല്‍ കൂടുതല്‍ റണ്‍സ് അഞ്ച് തവണ നേടുന്ന ഏക കളിക്കാരനായും കോഹ്‌ലി മാറി. ഇത്തവണ 12 മാച്ചുകളില്‍ 548 റണ്‍സുമായി റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തായിരുന്ന കോഹ്‌ലി ഇന്ന് 54 റണ്‍സ് കൂടി നേടി 602 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പ്ലേഓഫ് മല്‍സരങ്ങള്‍ കൂടി ബാക്കിയുള്ളതിനാല്‍ കോഹ്‌ലിക്ക് സ്ഥാനം മെച്ചപ്പെടുത്താന്‍ അവസരമുണ്ട്.
വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇതിന് മുമ്പ് 2013, 2016, 2023, 2024 ഐപിഎല്‍ സീസണുകളിലാണ് കോഹ്‌ലി 600 കടന്നത്. കെഎല്‍ രാഹുല്‍ നാല് തവണയും (2018, 2020, 2021, 2022) ക്രിസ് ഗെയ്ല്‍ (2011, 2012, 2013), ഡേവിഡ് വാര്‍ണര്‍ (2016, 2017, 2019) എന്നിവര്‍ മൂന്ന് സീസണുകളിലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
കൂടുതല്‍ തവണ 600 റണ്‍സ് തികച്ചവര്‍
- വിരാട് കോഹ്ലി-5 (2013, 2016, 2023, 2024, 2025)
- കെഎല്‍ രാഹുല്‍-4 (2018, 2020, 2021, 2022)
- ക്രിസ് ഗെയ്ല്‍-3 (2011, 2012, 2013)
- ഡേവിഡ് വാര്‍ണര്‍-3 (2016, 2017, 2019).
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·