വില്ലേജ് ടാക്കീസിന്റെ ബാനറില്‍ ശങ്കര്‍ എം.കെ. നിര്‍മിച്ച് അഭിലാഷ് എസ്. തിരക്കഥ എഴുതി സംവിധാനം ചെയ്ത 'കര്‍ത്താവ് ക്രിയ കര്‍മ്മം' എന്ന സിനിമ എബിസി ടോക്കീസ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. സിനിമയിലെ അഭിനയത്തിന് പി.ആര്‍. ഹരിലാലിന് 2025 ഫിലിം ക്രിട്ടിക്‌സ് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഡാലസില്‍നടന്ന ഇന്‍ഡിക് ഫിലിം ഉത്സവില്‍ മികച്ച ജനപ്രിയ ചിത്രം, സ്വീഡിഷ് അക്കാദമി ഫോര്‍ മോഷന്‍ പിക്ചര്‍ അവാര്‍ഡിന്റെ മികച്ച പരീക്ഷണ സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം, ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവലില്‍ മികച്ച പരീക്ഷണ സിനിമക്കുളള അവാര്‍ഡ്, സിംഗപ്പൂര്‍ ടെക്കാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഏഷ്യന്‍ ടാലന്റ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരീക്ഷണ സിനിമക്കുള്ള അവാര്‍ഡ്, ഇന്‍ഡോ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, റോഹിപ്പ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തില്‍ശ്രീ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കൊടൈക്കനാല്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പുംബുക്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ ചലച്ചിത്ര മേളകളിലും ഈ സിനിമക്ക് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കൂടാതെ കോലാലംപൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, റൊമാനിയയിലെ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബംഗ്ലാദേശിലെ സിനിക്കിംഗ് ഫെസ്റ്റിവല്‍, റോഷാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കലാകാരി ഫിലിം ഫെസ്റ്റിവല്‍, സ്‌ക്രീന്‍ സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ ചലച്ചിത്ര മേളകളില്‍ മത്സര വിഭാഗത്തിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സതീഷ്ഭാസ്‌ക്കര്‍, ഹരിലാല്‍, സൂര്യലാല്‍, ബിച്ചു അനീഷ്, അരുണ്‍ ജ്യോതി മത്യാസ്, വിനീത്, ഗോപു കൃഷ്ണ, അഖില്‍, ഷമീര്‍ ഷാനു, പ്രണവ്, ഡോ. റജി ദിവാകര്‍, ഡോ. വിഷ്ണു കര്‍ത്താ, ബിജു ക്ലിക്ക്, അരവിന്ദ്, ഷേര്‍ലി സജി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥാരചന: മോബിന്‍ മോഹന്‍, ശ്യാം സരസ്വതി, സലിം സത്താര്‍, ടോം ജിത്ത് മാര്‍ക്കോസ്. ഛായാഗ്രഹണം: അഭിരാം ആര്‍.ആര്‍. നാരായണ്‍,എഡിറ്റിംഗ്: എബി ചന്ദര്‍, പശ്ചാത്തല സംഗീതം: ക്രിസ്പി കുര്യാക്കോസ്, സൗണ്ട് ഡിസൈനിംഗ്: ജയദേവന്‍, ശബ്ദമിശ്രണം: ശരത് മോഹന്‍, അസോസിയേറ്റ് എഡിറ്റര്‍: അക്ഷയ് മോന്‍, അസോസിയേറ്റ് ഡയറക്ടര്‍: അച്ചു ബാബു, പിആര്‍ഒ: എ.എസ്. ദിനേശ്.
Content Highlights: Watch `Karthav Kriya Karmam`, an award-winning Malayalam film, present streaming connected ABC Talkies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·