Published: November 26, 2025 03:06 PM IST Updated: November 26, 2025 04:28 PM IST
1 minute Read
ഗുവാഹത്തി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീര്‍. താനുൾപ്പടെ എല്ലാവർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘‘ഇക്കാര്യത്തിൽ കുറ്റം ഞാൻ മുതൽ എല്ലാവർക്കുമുണ്ട്. ഞങ്ങൾ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയിൽനിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.’’– ഗംഭീർ പ്രതികരിച്ചു.
പരിശീലകനെന്ന നിലയിൽ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗംഭീർ പറഞ്ഞു. ‘‘എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാൻ തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, അല്ലാതെ ഞാനല്ല. ഇതു മുൻപും പറഞ്ഞിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കിൽ, അതിന് അനുസരിച്ചുള്ള പരിഗണന നമ്മൾ കൊടുക്കേണ്ടിവരും. തോൽവിയിൽ ഒരു താരത്തെയോ, വ്യക്തിയെയോ കുറ്റം പറയാൻ സാധിക്കില്ല.’’– ഗംഭീർ വ്യക്തമാക്കി.
കൊൽക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനും, ഗുവാഹത്തിയിൽ 408 റൺസിനുമാണു ദക്ഷിണാഫ്രിക്ക വിജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ സ്വന്തം നാട്ടിൽ വൈറ്റ് വാഷ് തോൽവി വഴങ്ങുന്നത് ഇതു മൂന്നാം തവണയാണ്. കഴിഞ്ഞ വർഷം ന്യൂസീലൻഡിനോട് ഇന്ത്യ 3–0ന് തോറ്റിരുന്നു. രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം 549 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റൺസിൽ ഓൾഔട്ടായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ സമ്പൂർണ ടെസ്റ്റ് വിജയം നേടുന്നത്.
English Summary:








English (US) ·