Published: November 26, 2025 10:40 AM IST
1 minute Read
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയെ തകർത്ത് ചെൽസി. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണു ചെൽസിയുടെ വിജയം. ആദ്യ പകുതിയിൽ ജൂൾസ് കോണ്ടെയുടെ സെൽഫ് ഗോളും, രണ്ടാം പകുതിയിൽ എസ്തെവോ (55), ലിയാം ഡിലാപ് (73) എന്നിവരുടെ ഗോളുകളുമാണ് ചെൽസിയെ വിജയത്തിലെത്തിച്ചത്. 44–ാം മിനിറ്റിൽ ബാഴ്സ താരം റൊണാൾഡ് അറാജോ ചുവപ്പുകാർഡ് കണ്ടു പുറത്തായി.
പട്ടികയിൽ ചെൽസി അഞ്ചാമതും ബാർസിലോന 15–ാം സ്ഥാനത്തുമാണ്. മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിയ്യാറയലിനെ 4–0നും തോൽപിച്ചു. സെർഹു ഗുരാസി (45+2, 54), കരിം അദെയാമി (58), ഡാനിയൽ സെവ്സൻ (90+5) എന്നിവരാണ് ഡോർട്ട്മുണ്ടിന്റെ ഗോൾ സ്കോറർമാർ.
കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ബയർ ലെവർകുസൻ രണ്ടു ഗോളുകൾക്കു കീഴടക്കി. 23–ാം മിനിറ്റിൽ അലെജാന്ദ്രോ ഗ്രിമാൽഡോയും 54–ാം മിനിറ്റിൽ പാട്രിക് ചിക്കുമാണ് ലെവർകുസനുവേണ്ടി ലക്ഷ്യം കണ്ടത്.ഫ്രഞ്ച് ക്ലബ്ബ് മാർസെലെ ന്യൂകാസിൽ യുണൈറ്റഡിനെ 2–1നും ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് ബോഡോയെ 3–2നും കീഴടക്കി.
English Summary:








English (US) ·