Published: April 29 , 2025 10:28 AM IST
1 minute Read
ലണ്ടൻ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനൽ മത്സരങ്ങൾ ഇന്നും നാളെയും. ഇന്ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് ക്ലബ് ആർസനൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടും. രണ്ടാം സെമിയിൽ നാളെ സ്പാനിഷ് ക്ലബ് ബാർസിലോന ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെയും നേരിടും. രണ്ടു മത്സരങ്ങളുടെയും കിക്കോഫ് രാത്രി 12.30ന്.
ചാംപ്യൻസ് ലീഗ് മത്സരവേദിയിൽ ഇതിനു മുൻപ് 3 വട്ടമാണു പിഎസ്ജിയും ആർസനലും മുൻപ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിലൊന്നും നോക്കൗട്ട് റൗണ്ടിലായിരുന്നുമില്ല. ഒടുവിൽ ഈ സീസണിൽ ഇതിനു മുൻപു കണ്ടപ്പോൾ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 2–0ന് ആർസനലിനായിരുന്നു വിജയം. എംബപെ മുതൽ ലയണൽ മെസ്സി വരെയുള്ള സൂപ്പർ താരങ്ങളില്ലാതെ പുതുതലമുറയിലെ കളിക്കാരുമായാണ് ഇത്തവണ പിഎസ്ജി വരുന്നത്.
English Summary:








English (US) ·