Published: April 30 , 2025 07:40 AM IST
1 minute Read
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ ആർസനലിന് ഞെട്ടൽ! ആവേശം വാനോളമുയർന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആർസനലിനെ വീഴ്ത്തി. നാലാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. രണ്ടാം പാദ സെമി പിഎസ്ജിയുടെ തട്ടകത്തിൽ അടുത്ത ബുധനാഴ്ച നടക്കും. ബാർസിലോന – ഇന്റർ മിലാൻ രണ്ടാം സെമിയുടെ ആദ്യപാദം ഇന്നു രാത്രി നടക്കും.
ആർസനലിനെ കൂടുതൽ ഗോളുകൾ വഴങ്ങാതെ കാത്തത് ഗോൾകീപ്പർ ഡേവിഡ് റയയുടെ തകർപ്പൻ സേവുകളാണ്. പിഎസ്ജിയുടെ പകരക്കാരൻ താരം ബ്രാഡ്‌ലി ബാർക്കോളയ്ക്കു ലഭിച്ച സുവർണാവസരം പുറത്തേക്ക് അടിച്ച് പാഴാക്കിയപ്പോൾ, ഗോൺസാലോ റാമോസിന്റെ ഷോട്ട് ക്രോസ്ബാറിൽത്തട്ടി തെറിച്ചു.
മറുവശത്ത്, തുടക്കത്തിലെ മന്ദതയ്ക്കു ശേഷം ആർസനലും തിരിച്ചുവന്നെങ്കിലും പിഎസ്ജിക്ക് ഗോൾമുഖത്ത് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ഡൊണ്ണാരുമയും രക്ഷകനായി. ഗോളെന്നുറപ്പിച്ച അവസരങ്ങൾ അവിശ്വസനീയമായാണ് ഡൊണ്ണാരുമ തട്ടിയകറ്റിയത്.
ആർസനൽ താരങ്ങളായ ഡിസൈർ ഡോവ്, ഗബ്രിയേൽ മാർട്ടിനല്ലി, ലിയാന്ദ്രോ ട്രൊസാർഡ് തുടങ്ങിയവർക്കു ലഭിച്ച ഉറച്ച ഗോളവസരങ്ങളാണ് ഡൊണ്ണാരുമ തട്ടിയകറ്റിയത്. ഡെക്ലാൻ റൈസിന്റെ ഫ്രീകിക്കിൽനിന്ന് മൈക്കൽ മെറീനോ ഹെഡറിലൂടെ സമനില ഗോൾ നേടിയെന്ന് ഉറപ്പിച്ചെങ്കിലും അത് ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതും ആർസനലിന് തിരിച്ചടിയായി.
English Summary:








English (US) ·