Authored by: ഋതു നായർ|Samayam Malayalam•25 Aug 2025, 1:06 pm
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വിജയും ദേവികയും. മുൻപും സുരേഷ് ഗോപിക്ക് അനുകൂല പോസ്റ്റുകൾ പങ്കുവച്ചുകൊണ്ടും അദ്ദേഹത്തിന്റെ ഹൃദയവിശാലതായേ കുറിച്ചും വിജയ് സംസാരിച്ചിട്ടുണ്ട്.
സുരേഷ് ഗോപി &ഓം പരമാത്മ(ഫോട്ടോസ്- Samayam Malayalam)മിക്ക വേദികളിലും തനിക്ക് മകളോടുള്ള ഇഷ്ടവും അത് നഷ്‌ടമായ വേദനയും ഒക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഏറ്റവും ഒടുവിലായി സുരേഷ് ഗോപിയുടെ നെഞ്ചിൽ അത്രയും ഹാപ്പി ആയി ചാഞ്ഞുകിടക്കുന്ന താര പുത്രിയുടെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ദേവിക നമ്പ്യാരുടെയും വിജയ് മാധവിന്റെയും ഇളയമകൾ ഓം പരമാത്മ ആണ് എസ്ജിയുടെ നെഞ്ചിൽ ചാഞ്ഞു കിടക്കുന്നത്.
ഓം ബേബിയുടെ ഫേവറൈറ്റ് ഷോൾഡർ എന്ന ക്യാപ്‌ഷനിൽ വിജയ് പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ കുടുംബവും ആയി അടുത്തബന്ധമാണ് വിജയ്ക്കും ദേവികയ്ക്കും ഉള്ളത്,. ഇവരുടെ വിവാഹം, മൂത്തമകൻ ആത്മജയുടെ ജനനം മുതൽ ഓം ബേബിയുടെ നൂലുകെട്ട് എന്നുവേണ്ട വിജയുടെ വീടുമായി സുരേഷ് ഗോപിയുടെ കുടുംബം അത്രയും അടുപ്പമാണ് വച്ചുപുലർത്തുന്നതും.
ALSO READ: നാട് മുഴുവൻ കുട്ടിയുമായി നടക്കും എന്നാലും കുഞ്ഞിനെ ഒന്ന് കാണിക്കില്ല! എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടെന്നും ഫാൻസ്; മറുപടി നൽകി ദിയ കൃഷ്ണ
സ്നേഹബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും തീവ്രത എത്രത്തോളം ഉണ്ടെന്ന് സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും വിജയ് പങ്കിടുന്ന പോസ്റ്റുകളിൽ വ്യക്തമാണ്.
ഓം പരമാത്മ എന്ന പേര് വിജയ് മകൾക്ക് നൽകിയപ്പോൾ വലിയ വിമർശനം നേരിട്ടിരുന്നു. എന്നാൽ സുരേഷ് ഗോപിയും കുടുംബവും വിജയെ അനുകൂലിച്ചാണ് ഒപ്പം നിന്നത്.
ALSO READ:ഒരു അമ്മയായതിന് ശേഷമുള്ള മാറ്റം, ജീവിതത്തിൽ ഏറ്റവും ആസ്വദിയ്ക്കുന്ന നിമിഷങ്ങളെ കുറിച്ച് മാർഗോട്ട് റോബി പറയുന്നു
മൂന്നുവർഷം മുൻപേ ആണ് വിജയും ദേവികയും വിവാഹിതരായത്.
2022 ജനുവരി 22-ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിൽ വച്ച് ഇരുവരുടേയും വിവാഹം. സീരിയല്‍ നടിയായും അവതാകരയായും മിനി സ്‌ക്രീനിൽ തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് ദേവിക. മ്യൂസിക്കൽ റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗർ മത്സരാര്‍ഥിയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.





English (US) ·