ചാളമേരി എന്ന് വിളിച്ച് കളിയാക്കി, ഇവിടെ നിന്ന് ഞാന്‍ പേടിച്ച് ഒളിച്ചോടിയതാണ്; അനുപമ പരമേശ്വരന് മലയാളത്തില്‍ ലഭിച്ച അവഗണന

1 month ago 7

ഇന്ന് അനുപമയുടെ ധീരതയെയും ക്ലാരറ്റിയെയും പ്രശംസിക്കുന്നവരാണ് പലരും. എന്നാല്‍ തുടക്കത്തില്‍ മലയാളത്തില്‍ അനുപമയ്ക്ക് ലഭിച്ച സ്വീകരണം അത്ര മാന്യമായിരുന്നില്ല. ചാളമേരി എന്ന് പറഞ്ഞാണ് അനുപമയെ കളിയാക്കിത്, അവസാനം ഇവിടെ നിന്ന് പേടിച്ച് ഒളിച്ചോടിപ്പോയതാണ് എന്ന് അനുപമ തന്നെ പറഞ്ഞിട്ടുണ്ട്

anupama parameswran successful  malayalamഅനുപമ പരമേശ്വരൻ
ഇന്ന് അനുപമ പരമേശ്വരന്റെ ഒരു അഭിമുഖം ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നു. ഒരു നാര്‍സിസിസ്റ്റ് റിലേഷന്‍ഷിപ്പില്‍ രണ്ട് വര്‍ഷം താന്‍ അനുഭവിച്ച മാനസിക - ശരീരിക പീഡനങ്ങളെ കുറിച്ച് നടി തുറന്നു പറഞ്ഞത് അത്രയധികം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ആരെ കുറിച്ചാണ് പറഞ്ഞത് എന്നതിനപ്പുറം, എത്രത്തോളം ആളുകള്‍ ഇത്തരം നാര്‍സിസിസ്റ്റ് സ്വഭാവമുള്ളവരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പലരും പറയാന്‍ മടിക്കുന്ന ഒരു കാര്യത്തെ കുറിച്ച് അനുപമ ഇത്രയും ശക്തവും വ്യക്തവുമായി സംസാരിക്കുമ്പോള്‍ പലരും നടിയുടെ ധീരതയെ പ്രശംസിക്കുന്നു. പ്രത്യേകിച്ചും മലയാളികള്‍.

എന്നാല്‍ ഇങ്ങനെയായിരുന്നില്ല തുടക്കത്തില്‍ അനുപമയ്ക്ക് മലയാളത്തില്‍ ലഭിച്ച സ്വീകരണം. 2015 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാമ് അനുപമ പരമേശ്വരന്‍ സിനിമാ എന്ന വലിയ ലോകത്തേക്ക് വരുന്നത്. ഒരു സൈഡില്‍ ഒതുക്കിവച്ച കടന്നല്‍ കൂടുപോലുള്ള മുടിയുമായി അനുപമ, ആലുവപ്പുഴയുടെ കരയില്‍ എന്ന പാട്ടിലൂടെ മലയാളികള്‍ക്കിടയിലേക്ക് എത്തി. എന്നാല്‍ പ്രേമം എന്ന മലയാള സിനിമയിലൂടെ തുടക്കം കുറിച്ച മൂന്ന് നടിമാരില്‍ ഏറ്റവും അധികം കളിയാക്കലുകളും പരിഹാസങ്ങളും ട്രോളുകളും നേരിടേണ്ടി വന്നത് അനുപമയ്ക്ക് മാത്രമാണ്. ചാളമേരി എന്ന് പറഞ്ഞാണ് കളിയാക്കിയത്.

Samayam Malayalamഅമിതമായി ഫോണ്‍ ഉപയോഗിച്ചു, ഷക്കീലയുടെ കഴുത്തെല്ലിന് പരിക്ക്; മൂന്ന് ലക്ഷം രൂപയും പോയി, സഹിക്കാന്‍ പറ്റാത്ത വേദനയും!
ഇട്ട ഡ്രസ്സിന്റെ പേരില്‍, പറഞ്ഞ വാക്കുകളുടെ പേരില്‍ എല്ലാം അന്ന് ഫേസ്ബുക്കില്‍ അനുപമയെ ഇല്ലാതാക്കും വിധമുള്ള കമന്റുകള്‍ വന്നു. ഒരു പതിനേഴു കാരിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ആദ്യ മലയാള സിനിമയ്ക്ക് ശേഷം പിന്നീട് അനുപമ തെലുങ്ക് സിനിമകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും അങ്ങനെയാണ്. ഏറ്റവുമൊടുവില്‍ മലയാളത്തില്‍ ചെയ്ത ജെഎസ്‌കെ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ അനുപമ പറഞ്ഞത് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കഴിയാതെ പേടിച്ച് ഒളിച്ചോടി പോയതാണ് എന്നാണ്.


തെലുങ്കിലെത്തിയ അനുപമയ്ക്ക് അവിടെ വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ആ ഭാഷ പഠിച്ചെടുത്ത നടി അവരിലൊരാളായി. പിന്നീട് മലയാളത്തിലേക്ക് വന്നത് അതിഥി വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ്. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷം, മണിയറയിലെ അശോകന്‍, കറുപ്പ് എന്നീ ചിത്രങ്ങളില്‍ മാത്രം ഇടയ്ക്ക് അതിഥി വേഷങ്ങള്‍ ചെയ്ത് അനുപമ സുരക്ഷിതമായി തമിഴ് - തെലുങ്ക് ഇന്റസ്ട്രിയില്‍ തന്റെ നിലയുറപ്പിക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2025 ല്‍ ആണ് പിന്നീട് അനു മലയാളത്തിലൊരു മുഴനീള കഥാപാത്രം ചെയ്തത്. അത് ജെഎസ്‌കെ, പെറ്റ് ഡിക്ടറ്റീവ് എന്നീ ചിത്രങ്ങളിലായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article