ചാർലി ലുക്കിൽ ബിബിൻ ജോർജ്; ക്യാമ്പിംഗ് കഥ പറയുന്ന കൂടൽ തിയേറ്ററുകലിലേക്ക്

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam10 Jun 2025, 2:36 pm

ചിത്രത്തിൻറെ ടീസർ ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മഞ്ജു പിള്ളയും കാർത്തിക് സൂര്യയും അടക്കമുള്ളവർ ടീസർ ലോഞ്ച് ചടങ്ങിനെത്തി

(ഫോട്ടോസ്- Samayam Malayalam)
ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം " കൂടൽ " ജൂൺ 20 ന് തീയേറ്ററുകളിലെത്തുന്നു.അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒരു ക്യാമ്പിംഗിൽ ഒന്നിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിച്ച കൂടലിൽ ഇമ്പമധുരങ്ങളായ എട്ടോളം ഗാനങ്ങളാണുള്ളത്.ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Also Read: അരുൺ രാവണുമായുള്ള വിവാഹ നിശ്ചയം ഉടനുണ്ടാവും; ചോദ്യങ്ങൾക്ക് മറുപടി നൽകി സായി ലക്ഷ്മി, ഭാവി പരിപാടി എന്താണ്?

ചിത്രത്തിൻറെ ടീസർ ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മഞ്ജു പിള്ളയും കാർത്തിക് സൂര്യയും അടക്കമുള്ളവർ ടീസർ ലോഞ്ച് ചടങ്ങിനെത്തിയ വീഡിയോകൾ എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

ചാർലി ലുക്കിൽ ബിബിൻ ജോർജ്; ക്യാമ്പിംഗ് കഥ പറയുന്ന കൂടൽ തിയേറ്ററുകലിലേക്ക്


ചെക്കൻ എന്ന ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവ്വഹിച്ച ചിത്രത്തിൽ ക്യാമറ - ഷജീർ പപ്പ, കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, എഡിറ്റർ - ജർഷാജ് കൊമ്മേരി, പ്രൊജക്റ്റ്‌ ഡിസൈനർ - സന്തോഷ്‌ കൈമൾ, ആർട്ട്‌ - അസീസ് കരുവാരകുണ്ട്, സംഗീതം - സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി, ലിറിക്‌സ് - ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്, ഗായകർ - നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ഷൌക്കത്ത് വണ്ടൂർ, സൗണ്ട് ഡിസൈൻസ് - രാജേഷ് പിഎം, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം - ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം, അസോസിയേറ്റ് ക്യാമറ - ഷാഫി കോരോത്ത്, ഓഡിയോഗ്രാഫി - ജിയോ പയസ്, ഫൈറ്റ് - മാഫിയ ശശി, കൊറിയോഗ്രഫി - വിജയ് മാസ്റ്റർ, കളറിസ്റ്റ് - അലക്സ്‌ വർഗീസ്, വി എഫ് എക്സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോ, വിതരണം - പി & ജെ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി, സ്റ്റിൽസ് - റബീഷ് ഉപാസന, ഓൺലൈൻ പ്രൊമോഷൻ - ഒപ്ര,ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഓ - അജയ് തുണ്ടത്തിൽ
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article