ചിതാഭസ്മം കൈകളിൽ വഹിച്ച അവൾക്ക് നിങ്ങൾ നൽകിയ സിന്ദൂരമാണ് ഓപ്പറേഷൻ സിന്ദൂർ -അമിതാഭ് ബച്ചൻ

8 months ago 10

Amitabh Bachchan

അമിതാഭ് ബച്ചൻ | ഫോട്ടോ: AFP

ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ. പണ്ഡിതനും കവിയുമായ തന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്റെ കവിത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് കയ്യടിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെയായി സ്വന്തം എക്സ് അക്കൗണ്ടിൽ ഒരുവാക്കുപോലുമില്ലാത്ത പോസ്റ്റുകളായിരുന്നു അദ്ദേഹം പങ്കുവെച്ചിരുന്നത്. ഇത് ഫോളോവർമാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പുതിയ പോസ്റ്റോടെ ഈ പ്രശ്നത്തിനും തിരശ്ശീല വീണിരിക്കുകയാണ്.

ഏപ്രിൽ 22-ന് നടന്ന, പഹൽഗാം ഭീകരാക്രമണമാണ് അദ്ദേഹം ആദ്യം വിവരിച്ചത്. തന്റെ ഭർത്താവിനെ ഒരു ഭീകരൻ തൊട്ടടുത്ത് നിന്ന് വെടിവെച്ച് കൊല്ലുന്നത് കണ്ട സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണ്, ബിഗ് ബി എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് എഴുതിയത്. 'ജയ് ഹിന്ദ്' എന്നും 'ജയ് ഹിന്ദ് കി സേന' എന്നും എഴുതിയ ശേഷം, തന്റെ 'അഗ്നിപഥ്' എന്ന സിനിമയുടെ ഭാഗമായും ഉപയോഗിച്ചിട്ടുള്ള ഹരിവംശ് റായി ബച്ചന്റെ പ്രശസ്തമായ കവിതയും ചേർത്തു.

"അവധി ആഘോഷിക്കുന്നതിനിടയിൽ, ആ പിശാച് നിരപരാധിയായ ഒരു ഭാര്യാഭർത്താക്കന്മാരെ പുറത്തേക്ക് വലിച്ചിഴച്ചു. അയാൾ ഭർത്താവിനെ നഗ്നനാക്കി. അവനെ വെടിവെക്കാൻ തുടങ്ങിയപ്പോൾ, ഭാര്യ മുട്ടുകുത്തി വീണു കരഞ്ഞുകൊണ്ട് ആവർത്തിച്ച് യാചിച്ചു, "എന്റെ ഭർത്താവിനെ കൊല്ലരുത്." എന്നാൽ ആ ഭീരുവായ പിശാച്, കടുത്ത ക്രൂരതയോടെ അവളുടെ ഭർത്താവിനെ വെടിവെച്ച് അവളെ വിധവയാക്കി. ഭാര്യ "എന്നെയും കൊല്ലൂ!" എന്ന് നിലവിളിച്ചപ്പോൾ, പിശാച് പറഞ്ഞു, "ഇല്ല! പോയി പ്രധാനമന്ത്രിയോട് പറയൂ."

ആ നിമിഷം, ആ മകളുടെ മാനസികാവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ, ആദരണീയനായ ബാബുജിയുടെ കവിതയിലെ ഒരു വരി മനസ്സിൽ വന്നു: “ഞാൻ ചിതാഭസ്മം കൈകളിൽ വഹിക്കുന്നു, എന്നിട്ടും ലോകം എന്നോട് സിന്ദൂരം ചോദിക്കുന്നു — (ബാബുജിയുടെ ഒരു വരി) പിന്നെ, അവൾക്ക് സിന്ദൂരം നൽകി!!! ഓപ്പറേഷൻ സിന്ദൂർ!!! ജയ് ഹിന്ദ്, ഇന്ത്യൻ സൈന്യത്തിന് ജയ് ഹിന്ദ്. നിങ്ങൾ ഒരിക്കലും നിൽക്കരുത്; നിങ്ങൾ ഒരിക്കലും പിന്തിരിയരുത്; നിങ്ങൾ ഒരിക്കലും തലകുനിക്കരുത്. പ്രതിജ്ഞ ചെയ്യുക, പ്രതിജ്ഞ ചെയ്യുക, പ്രതിജ്ഞ ചെയ്യുക! അഗ്നിപഥ്! അഗ്നിപഥ്! അഗ്നിപഥ്." അമിതാഭ് ബച്ചൻ കുറിച്ചതിങ്ങനെ.

ഈ പോസ്റ്റിന് മുമ്പ് ബച്ചൻ എക്സിൽ അവസാനമായി പോസ്റ്റ് ചെയ്തത് ഏപ്രിൽ 22-നായിരുന്നു. ഇതിനുശേഷമുള്ള പോസ്റ്റുകളിലെല്ലാം എക്സിൽ കുറിപ്പുകൾ ഷെയർ ചെയ്യുമ്പോൾ അദ്ദേഹം സാധാരണയായി ഉപയോഗിക്കുന്ന നമ്പറുകൾ മാത്രം നൽകിയതാണ് ഫോളോവർമാരെ അത്ഭുതപ്പെടുത്തിയത്.

ശനിയാഴ്ച വൈകുന്നേരമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിലുള്ള ചർച്ചകളെത്തുടർന്നായിരുന്നു ഇത്. കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പും സൈനിക നീക്കങ്ങളും ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ നിർത്തിവയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് പ്രഖ്യാപിച്ചത്.

Content Highlights: Amitabh Bachchan ended his X hiatus with a almighty poem supporting Operation Sindoor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article