ചിത്രത്തിൽ പാക് നായിക;'ദിൽജിത്തിന് ഇനി ഇന്ത്യയിൽ സിനിമ ലഭിക്കില്ല'; റിലീസിന് മുന്നേ സെൻസറോ എന്ന് നടൻ

6 months ago 6

dilijith

ഹനിയ ആമിർ, ദിൽജിത്ത് ദോസാഞ്ജ് | Photo: Facebook: Hania Aamir, AFP

നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ജിന്റെ 'സർദാർജി 3' പ്രതിസന്ധിയിൽ. പാക് നടി ഹനിയ ആമിറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിഷയമാണ് ഇപ്പോൾ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ജൂൺ 27-ന് ചിത്രം റിലീസ് ചെയ്താൻ ദിൽജിത്തിനെ വിലക്കുമെന്ന് അറിയിച്ച് സിനിമാ സംഘടനകൾ രം​ഗത്തെത്തി.

വിവാദവും ചൂടുപിടിച്ചിരിക്കെ ദിൽജിത്ത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് പോസ്റ്റ് ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. റിലീസിന് മുമ്പ് സെൻസർ ചെയ്തോ?, എന്ന ചോദ്യമാണ് ദിൽജിത്ത് പങ്കുവെയ്ക്കുന്നത്. പഞ്ചാബ് 95 എന്ന ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റ് ആണ് അദ്ദേഹം പങ്കുവെച്ചതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വിഷയം വിവാദമായിരിക്കുകയാണ്.

ഹാനിയ ആമിറിനെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിനെതിരേ ഒട്ടേറെ പേരാണ് വിമർശനവുമായി രം​ഗത്തെത്തുന്നത്. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഹാനിയ ആമിർ, മാഹിറ ഖാൻ എന്നിവരുൾപ്പെടെയുള്ളവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയിരുന്നു. ഹാനിയ ആമിറിൻ്റെ അക്കൗണ്ടായിരുന്നു അന്ന് ആദ്യം പ്രവർത്തനരഹിതമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയതും ഹാനിയയ്ക്ക് തിരിച്ചടിയായി.

നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പഹൽഗാം ഭീകരാക്രമണവും പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ എന്നിവ മൂലമുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ മൂലം മാറ്റിവെച്ചതായിരുന്നു. ഇപ്പോൾ, ജൂൺ 27 റിലീസ് തീയതി ആയി പ്രഖ്യാപിച്ചതിന് പിന്നാലെ ദിൽജിത്തിനെ വിലക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമാ സംഘടനകളായ ഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷനും (AICWA).

ദിൽജിത്ത് ദോസാഞ്ജിനേയും ചിത്രത്തിന്റെ മറ്റ് നിർമാതാക്കളേയും വിലക്കാൻ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് തീരുമാനിച്ചതായി ബിഎൻ തിവാരി പറഞ്ഞു. സിനിമയുടെ റിലീസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ ജോലി ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Diljit Dosanjh`s movie `Sardaarji 3` faces a prohibition successful India aft casting a Pakistani actress

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article