ചിത്രയുടെ ശബ്ദ മാധുര്യം; ‘മേലെ മാനത്ത്’ താരാട്ടുപാട്ട് പുറത്ത്, വീഡിയോ കാണാം

5 months ago 5

ks chithra

ചിത്രത്തിലെ ഗാനരംഗത്തിൽനിന്ന്, കെ.എസ്. ചിത്ര | Photo: YoutubeSaregama Malayalam, Mathrubhumi

റൊണാൾഡോ ചിത്രത്തിലെ കെ.എസ്. ചിത്രയും സൂരജ് സന്തോഷും ചേർന്ന് ആലപിച്ച “മേലെ മാനത്ത്…” എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് പുറത്തിറങ്ങി. ജിയോ പോളിന്റെ വരികൾക്ക് ദീപക് രവിയാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ മൂന്ന് പാട്ടുകൾ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

അശ്വിൻ ജോസ്, ഇന്ദ്രൻസ്, ചൈതന്യ പ്രകാശ്, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, മിഥുൻ എം. ദാസ്, ഹന്ന റെജി കോശി, ലാൽ, മേഘനാഥൻ, അൽത്താഫ് സലീം, പ്രമോദ് വെളിയനാട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നത്.

സിനിമ സ്വപ്നം കണ്ടും അത് നിറവേറ്റാൻ ശ്രമിക്കുന്ന റൊണാൾഡോ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം ജിസിസി രാജ്യങ്ങളിലും ശ്രദ്ധ നേടി. സമകാലിക പ്രസക്തിയുള്ള പ്രമേയങ്ങൾ ഉൾക്കൊള്ളിച്ച നാല് ചെറു സിനിമകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ നവാഗതനായ റിനോയ് കല്ലൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണൻ, സംഗീതം ദീപക് രവി, ചിത്രസംയോജനം സാഗർ ദാസ് എന്നിവർ നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി എബ്രഹാം, ചീഫ് അസോസിയേറ്റ് ബൈജു ബാലൻ, അസോസിയേറ്റ് ഡയറക്ടർ ജിനു ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ രതിഷ് പുരയ്ക്കൽ, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പിആർഒ പ്രജീഷ് രാജ് ശേഖർ.

Content Highlights: Mele Maanath" Released: New Lullaby from Malayalam Film Ronaldo

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article