അഗ്രഹാരങ്ങളുടെ ഗ്രാമമായ കല്‍പ്പാത്തിയില്‍ ചിത്രീകരിച്ച മധുബാലകൃഷ്ണന്റേയും ചിത്രയുടേയും ശബ്ദത്തില്‍ ഒരു മനോഹര ഗാനം. തിരുവരങ്ങ് നിറയായ് എന്ന കേസ് ഡയറിയിലെ ഗാനം റിലീസ് ചെയ്തു. രമേശന്‍ നായരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് മധു ബാലകൃഷ്ണനാണ്. രാഹുല്‍ മാധവ്, ആര്യ, മായാ മേനോന്‍ എന്നിവരാണ് ഗാനരംഗത്ത്. വ്യാഴാഴ്ച്ചയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ദിലീപ് നാരായണന്‍ സംവിധാനംചെയ്യുന്ന ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. അഷ്‌ക്കര്‍ സൗദാനാണ് നായകന്‍.
ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസര്‍ വേഷമാണ് അഷ്‌ക്കര്‍ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, റിയാസ് ഖാന്‍, സാക്ഷി അഗര്‍വാള്‍, നീരജ, അമീര്‍ നിയാസ്, ഗോകുലന്‍, കിച്ചു ടെല്ലസ്, ബാല, മേഘനാഥന്‍, ബിജുകുട്ടന്‍ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. പി. സുകുമാര്‍ ആണ് ഛായാഗ്രഹണം, തിരക്കഥ എ.കെ. സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂര്‍ എന്നിവരുടേതാണ് കഥ.
വിഷ്ണു മോഹന്‍സിത്താര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്ക് എന്നിവര്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍, എസ്. രമേശന്‍ നായര്‍, ഡോ. മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി. എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റെനി അനില്‍കുമാര്‍, സൗണ്ട് ഡിസൈനര്‍: രാജേഷ് പി.എം, ഫൈനല്‍ മിക്‌സ്: ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിഷ്ണു രാജ്, കലാസംവിധാനം: ദേവന്‍ കൊടുങ്ങലൂര്‍, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: സോബിന്‍ ജോസഫ്, സിറ്റില്‍സ്: നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, പിആര്‍ഒ: സതീഷ് എരിയാളത്ത്, പിആര്‍ഒ ( ഡിജിറ്റല്‍): അഖില്‍ ജോസഫ്, മാര്‍ക്കറ്റിങ്: ഒപ്പറ, ഡിസൈന്‍: റീഗല്‍ കണ്‍സെപ്റ്റ്‌സ്.
Content Highlights: Thiruvarangu Nirayaay | K S Chithra | Madhu Balakrishnan | S Rameshan Nair | The Case Diary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·