ചിത്രീകരണത്തിനിടെ അപകടം: 'കാന്താര'യ്ക്ക് നോട്ടീസ്, മറുപടിയില്ലെങ്കിൽ ഷൂട്ടിങ് അനുമതി റദ്ദാക്കും

7 months ago 7

18 June 2025, 07:51 AM IST

Kantara Chapter 1

കാന്താര: ചാപ്റ്റർ 1 പോസ്റ്റർ, റിഷഭ് ഷെട്ടി | ഫോട്ടോ: FACEBOOK

മൈസൂരു: കാന്താര-1 ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സിനിമ അണിയറപ്രവർത്തകർക്ക് നോട്ടീസ് നൽകി. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതിരേഖകൾ സമർപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹൊസനഗര തഹസിൽദാർ രശ്മിയാണ് സിനിമാസംഘത്തിന് നോട്ടീസ് നൽകിയത്.

ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ നടന്ന അപകടത്തിൽ താരങ്ങളെല്ലാം രക്ഷപ്പെട്ടെങ്കിലും ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു.

നാഗർ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥർ അപകടം സംബന്ധിച്ച് സിനിമാസംഘത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മറുപടിയൊന്നും ലഭിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകടവിവരങ്ങളും മൂന്നുദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് തഹസിൽദാരുടെ നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സിനിമയുടെ തുടർ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

Content Highlights: Kantara unit issued announcement implicit vessel mishap astatine Mani reservoir

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article