ചിത്രീകരണത്തിനിടെ ഉര്‍വശി ഞെട്ടിച്ചു, സത്യസന്ധമായും ഉള്ളില്‍തട്ടിയുമാണ് പെരുമാറിയത്- ക്രിസ്റ്റോ ടോമി

5 months ago 5

02 August 2025, 07:48 AM IST

christo tomy, ullozhukku

ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് പോസ്റ്റർ | photo: instagram/christo tomy

തിരുവനന്തപുരം: താന്‍ എഴുതിവെച്ച തിരക്കഥയെ അഭിനയമികവിലൂടെ ഉര്‍വശി കൂടുതല്‍ ഉയരത്തില്‍ കൊണ്ടുപോയെന്നും ഉര്‍വശിക്ക് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ 'ഉള്ളൊഴുക്കി'ന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി. ചിത്രീകരണവേളയില്‍ ഉര്‍വശിയുടെ പ്രകടനം കണ്ട് പലപ്പോഴും താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ശേഷം എട്ടു വര്‍ഷത്തോളമെടുത്താണ് ഈ സിനിമ സാധ്യമാക്കിയത്. ഈ സിനിമ നടക്കില്ലെന്നുപോലും പല ഘട്ടത്തിലും തോന്നിയിരുന്നു. രാജ്യത്തെ മികച്ച നടിമാരായ ഉര്‍വശിയെയും പാര്‍വ്വതി തിരുവോത്തിനെയും ലഭിച്ചതാണ് ഈ സിനിമയുടെ അനുഗ്രഹമെന്ന് ക്രിസ്റ്റോ അഭിപ്രായപ്പെട്ടു.

സിനിമ നന്നായി വരണം, ജനങ്ങള്‍ സ്വീകരിക്കണം എന്നതു മാത്രമായിരുന്നു ലക്ഷ്യം. അഭിനയമാണെന്നു തോന്നാത്ത രീതിയില്‍ സത്യസന്ധമായും ഉള്ളില്‍ത്തട്ടിയുമാണ് ഉര്‍വശി പെരുമാറിയത്. തിരക്കഥാചര്‍ച്ചയ്ക്കായി ചെന്നൈയില്‍ ഒരു ദിവസം ഉര്‍വശിക്കൊപ്പം ചെലവഴിച്ചു മടങ്ങിയപ്പോള്‍, യൂണിവേഴ്സിറ്റിയില്‍നിന്ന് ഒരു 'ക്രാഷ്‌കോഴ്സ' ചെയ്ത അനുഭവമായിരുന്നു. ഉര്‍വശിയും പാര്‍വതിയുമടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഏറെ ദിവസം വെള്ളത്തില്‍ നിന്ന് ബുദ്ധിമുട്ടിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഏറെ സന്തോഷമുണ്ട് തന്റെ ആദ്യ സിനിമയ്ക്കു കിട്ടിയ ഈ അംഗീകാരത്തില്‍- ക്രിസ്റ്റോ ടോമി പറഞ്ഞു.

Content Highlights: Christo Tomy praise Urvashi`s exceptional acting successful Ullozhukku

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article