
നടി പ്രിയങ്കാ ചോപ്ര | ഫോട്ടോ: AFP
ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ആക്ഷൻ-കോമഡി ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് നടി പ്രിയങ്കാ ചോപ്ര. ഇദ്രിസ് എൽബയും ജോൺ സിനയുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. ഈ ചിത്രത്തിലെ ഒരു രംഗമെടുക്കുന്നതിനിടെ കണ്ണിന് പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവർ. 'ദി ടുനൈറ്റ് ഷോ'യിൽ ജിമ്മി ഫാലനുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക അനുഭവം പങ്കുവെച്ചത്.
ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ ക്യാമറയുടെ പിഴവ് കാരണം തന്റെ പുരികത്തിന്റെ ഒരു ഭാഗം അബദ്ധത്തിൽ നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് പ്രിയങ്ക ചോപ്ര ഓർത്തെടുത്തത്. തറയിൽ ഉരുണ്ട് വീഴുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
"നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തറയിലേക്ക് ഉരുണ്ടുവരുമ്പോൾ ക്യാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. അങ്ങനെ ക്യാമറ ഓപ്പറേറ്റർ എനിക്ക് അടുത്തു വന്നു, ഞാനും കുറച്ചുകൂടി അടുത്തു വന്നു. ഇതിനിടെ ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. പക്ഷേ അങ്ങനെ സംഭവിച്ചില്ല. പരിക്കേറ്റ ഭാഗത്ത് സർജിക്കൽ ഗ്ലൂ വെച്ച് ഒട്ടിച്ച് സെറ്റിൽനിന്ന് മടങ്ങി." പ്രിയങ്ക പറഞ്ഞു.
ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്'. എംഐ6 ഏജന്റായാണ് പ്രിയങ്കാ ചോപ്ര എത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് എന്നിവരടങ്ങുന്ന മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഈ ഹൈ-ഓക്ടെയ്ൻ ആക്ഷൻ-കോമഡി ചിത്രം ജൂലൈ 2-ന് പ്രൈം വീഡിയോയിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യും.
എസ്.എസ്. രാജമൗലി സംവിധാനംചെയ്യുന്ന 'എസ്എസ്എംബി 29' ആണ് പ്രിയങ്ക നായികയാവുന്ന മറ്റൊരു ശ്രദ്ധേയചിത്രം. ഈ ചിത്രത്തിൽ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ.
Content Highlights: Priyanka Chopra reveals a near-eye wounded during filming of `Heads of State`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·