Published: April 02 , 2025 03:26 PM IST
1 minute Read
ബെംഗളൂരു∙ കളിച്ച രണ്ടു കളികളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി തലയുയർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. രണ്ടു കളികളിൽനിന്ന് ഒരു ജയവും ഒരു തോൽവിയും സഹിതം മോശമല്ലാത്ത പ്രകടനത്തോടെ നാലാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ്. ഇന്ത്യൻ പ്രിമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ഇരു ടീമുകളും മുഖാമുഖമെത്തും.
നേർക്കുനേർ പോരാട്ടങ്ങളിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 3–2ന്റെ മുൻതൂക്കം ആർസിബിക്കുണ്ട്. ജോഷ് ഹെയ്‍സൽവുഡും ഭുവനേശ്വർ കുമാറും ചേരുന്ന പേസ് ആക്രമണത്തിനൊപ്പം, ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള സ്പിന്നർമാരും ബെംഗളൂരുവിന്റെ വിജയങ്ങളിൽ നിർണായകമായിരുന്നു. ജോസ് ബട്‍ലറിനെ ഏഴു തവണയും ശുഭ്മൻ ഗില്ലിനെ മൂന്നു തവണയും പുറത്താക്കിയ ഭുവനേശ്വർ കുമാറിന്റെ പ്രകടനം ആർസിബി ആരാധകർ ഉറ്റുനോക്കുമെന്ന് തീർച്ച.
ടോപ് ഓർഡറിലെ മൂന്നു ബാറ്റർമാരുടെ കരുത്തിൽ അമിതമായി ആശ്രയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെയാണ് ആദ്യ രണ്ടു മത്സരങ്ങളിൽ കണ്ടത്. ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ എന്നിവർ ചേർന്ന മൂവർ സംഘം ഒരു മത്സരത്തിൽ ടീമിനെ 200 കടത്തിയപ്പോൾ, രണ്ടാം മത്സരത്തിൽ 200ന് തൊട്ടരികെ എത്തിച്ചു. ഏറ്റവും ഒടുവിൽ കളിച്ച ആറ് ഐപിഎൽ ഇന്നിങ്സുകളിൽ അഞ്ചിലും അർധസെഞ്ചറി പിന്നിട്ട സായ് സുദർശന്റെ പ്രകടനം ഇന്നും ശ്രദ്ധാപൂർവം വീക്ഷിക്കപ്പെടും.
റാഷിദ് ഖാനും സായ് കിഷോറും ചേർന്നുള്ള സ്പിൻ ആക്രമണവും ഈ മത്സരത്തിൽ ഗുജറാത്തിനെ സംബന്ധിച്ച് നിർണായകമാകും.
English Summary:








English (US) ·