ചിപ്പിയുടെ അപ്പച്ചി റാണി ചന്ദ്ര മുതൽ 14 കാരി തരുണി, ഗർഭിണി ആയ സൗന്ദര്യ; ആ വേർപാടുകൾ ഇന്നും വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവരും

7 months ago 9

Authored by: ഋതു നായർ|Samayam Malayalam14 Jun 2025, 8:48 am

ഇന്ത്യന്‍ എയര്‍ലൈസ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് പോകുമ്പോഴായിരുന്നു ഇരുപത്തിയേഴുകാരിയായ റാണി ചന്ദ്രയുടെ മരണം; ഇന്നും ചിപ്പിയുടെ വീട്ടുകാർക്ക് തീരാനോവാണ് റാണി.

തരുണി സൗന്ദര്യ റാണി ചന്ദ്രതരുണി സൗന്ദര്യ റാണി ചന്ദ്ര (ഫോട്ടോസ്- Samayam Malayalam)
രാജ്യം നടുങ്ങിയ അല്ലെങ്കിൽ ലോകം തന്നെ നടുങ്ങിയ ഒരു ദുരന്തം ആയിരുന്നു ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പുതിയ തുടക്കത്തിനായി യാത്ര തുടങ്ങിയവർ മുതൽ ജീവിത ചക്രം തിരിക്കുന്ന കഷ്ടപ്പാട് തീർക്കാൻ ഉള്ള യാത്ര ചെയ്തവർ വരെ ഒരു തീഗോളമായി ഭൂമിയിലേക്ക് പതിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ നിരവധി ആളുകൾ. പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ കുടുംബക്കാർ.

സോഷ്യൽ മീഡിയ നിറയെ വിമാന ദുരന്തത്തിന്റെ ചിത്രങ്ങളും ചർച്ചകളും ആണ് നടക്കുന്നത്, ഇതിനിടയിൽ ആണ് വർഷങ്ങൾക്ക് മുൻപേ മലയാളികൾക്ക് നഷ്‌ടമായ സൗന്ദര്യ, തരുണി, റാണി ചന്ദ്ര തുടങ്ങിയ താരങ്ങളുടെ പേര് കൂടി ഉയർന്നുവരുന്നത്. മലയാളികൾക്കും ഏറെ പ്രിയങ്കരി ആയിരുന്ന സൗന്ദര്യയെ കുറിച്ച് പ്രത്യേക ഇൻട്രോ ആവശ്യമില്ല,മരിക്കുമ്പോൾ ആദ്യ കൺമണിയെ കാത്തിരിക്കുകയായിരുന്നു സൗന്ദര്യ. ഏഴുമാസം ഗർഭിണി എന്നാണ് റിപ്പോർട്ടുകൾ.

2003 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ രഘുവുമായി പ്രണയവിവാഹം ആയിരുന്നു. ബന്ധുവും ബാല്യകാല സുഹൃത്തുമായിരുന്ന രഘുവും ആയുള്ള ജീവിതം ഏറെ പ്രതീക്ഷയോ ടെ മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് ദുരന്തം. മരിക്കുമ്പോള്‍ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു സൗന്ദര്യ മരണപ്പെടുന്നത്. അത് ഇന്നും ആരാധകർക്ക് ഒരു തീരാ നോവാണ്.

സൗന്ദര്യയെ പോലെ തന്നെ മലയാളികളുടെ മനസ്സ് പിടിച്ചുലച്ച മരണ വാർത്ത ആയിരുന്നു തരുണി സച്ച് ദേവിന്റേത്. 2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ തന്നെ മരണപ്പെട്ടു.

ALSO READ: മീനുവിന്റെ സ്വന്തം കുഞ്ഞാറ്റ! കൂട്ടുകാരിക്ക് മീനാക്ഷിയുടെ പിന്തുണ; ആശംസകൾ നേർന്ന് താര പുത്രി

മലയാളത്തിലും അന്യഭാഷകളിലും തിളങ്ങി നിന്ന തരുണിയുടെ മരണം ഇന്നും ആരാധകർക്ക് തീരാ നോവാണ്. വളരെ കുഞ്ഞു പ്രായത്തിലാണ് അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിൽ തരുണി വേഷമിട്ടത്. വെട്രി സെൽവൻ എന്ന ചിത്രം ആണ് ഏറ്റവും ഒടുവിൽ തരുണി ചെയ്തത്. നിറ കണ്ണുകളോടെയാണ് ആ ചിത്രം ആരാധകർ കണ്ടു തീർത്തത്. ഒരു പക്ഷെ ഇന്ന് തരുണി ഉണ്ടായിരുന്നുവെങ്കിൽ 25 വയസ്സായിരുന്നു തരുണിയുടെ പ്രായം.

ഇവർ രണ്ടുപേരെയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്ന നടി ആയിരുന്നു റാണി ചന്ദ്ര. നടി ചിപ്പിയുടെ അച്ഛൻ ഷാജിയുടെ പെങ്ങൾ കൂടി ആയിരുന്ന റാണി ചന്ദ്ര കരിയറിൽ പീക്ക് ലെവൽ നിൽക്കുമ്പോൾ ആണ് മരണപ്പെടുന്നത്. . 1976 ഒക്ടോബര്‍ 12 ന് ആയിരുന്നു ആ ദുരന്തം സംഭവിക്കുന്നത്. കരിയറിൽ ജ്വലിച്ചു നിന്ന സമയത്ത് വെറും ഇരുപത്തിയേഴാം വയസിൽ ആണ് മരണം അവരെ കവർന്നത്.
ജാടയോ തലക്കനമോ കാപട്യങ്ങളോ ഇല്ലാത്ത നടി എന്നാണ് റാണിയെ വിശേഷിപ്പിച്ചിരുന്നത്.

Read Entire Article