ചിരഞ്ജീവിയും രജനീകാന്തും 'ദിവ്യപുരുഷന്മാരാ'യത് ബച്ചൻ സിനിമകൾ റീമേക്ക് ചെയ്ത്- രാം​ഗോപാൽ വർമ

7 months ago 7

05 June 2025, 02:46 PM IST

rajinikanth ramgopal varma chiranjeevi

രജനീകാന്തും ചിരഞ്ജീവിയും, രാംഗോപാൽ വർമ | Photo: PTI

അമിതാഭ് ബച്ചന്‍ സിനിമകള്‍ റീമേക്ക് ചെയ്താണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരങ്ങളായ രജനീകാന്തും ചിരഞ്ജീവിയും ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധനേടിയതെന്ന് രാംഗോപാല്‍ വര്‍മ. ദക്ഷിണേന്ത്യയിലെ വിജയിച്ച വാണിജ്യചിത്രങ്ങളുടെ സംവിധായകര്‍ക്ക് ലോകസിനിമകളെക്കുറിച്ച് കാര്യമായ അറിവില്ലെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തുടക്കത്തില്‍ ദക്ഷിണേന്ത്യയിലെ നാലുഭാഷകളും അമിതാഭ് ബച്ചന്റെ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുകയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും രജനീകാന്തും ചിരഞ്ജീവിയും എന്‍.ടി. രാമറാവുവും രാജ്കുമാറും ബച്ചന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്തു. 90-കളില്‍ ബച്ചന്‍ അഞ്ചുവര്‍ഷത്തെ ഇടവേള എടുത്തു. ആകസ്മികമായി ഇതേ സമയത്താണ് മ്യൂസിക് കമ്പനികളും സിനിമാ നിര്‍മാണത്തിലേക്ക് കടന്നത്. അവര്‍ പാട്ടുകള്‍ വില്‍ക്കാന്‍വേണ്ടി മാത്രം ചിത്രങ്ങള്‍ നിര്‍മിച്ചു. എന്നാല്‍, ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഇതേ സമയത്ത്, ബച്ചനില്‍നിന്ന് ഉള്‍ക്കൊണ്ട 'മസാല ചിത്രങ്ങള്‍' എന്ന് വിശേഷിപ്പിക്കുന്ന സിനിമകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിച്ചില്ല. അങ്ങനെയാണ് ആ താരങ്ങള്‍ 'ദിവ്യപുരുഷന്മാരായി' മാറിയത്. അത് ഇപ്പോഴും തുടരുന്നു', രാംഗോപാല്‍ വര്‍മ പറഞ്ഞു.

തുടര്‍ന്നാണ് ദക്ഷിണേന്ത്യയിലെ വാണിജ്യചിത്രങ്ങളുടെ സംവിധായകര്‍ക്ക് ലോകസിനിമയുമായി അധികം സമ്പര്‍ക്കമില്ലെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞത്. 'നമ്മള്‍ സംസാരിക്കുന്നതുപോലെ അവര്‍ക്ക് ചിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല', എന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ വാക്കുകള്‍.

Content Highlights: Ram Gopal Varma reveals however remakes of Amitabh Bachchan films propelled South Indian superstars

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article