21 August 2025, 12:34 PM IST
'ചിത്രത്തിന്റെ രണ്ടാം പകുതി വലിയ തോതിൽ വിഎഫ്എക്സിനെ ആശ്രയിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.'

ചിരഞ്ജീവി | ഫോട്ടോ: Instagram
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. താരത്തിന്റെ 70-ാം പിറന്നാൾ ദിനമായ വെള്ളിയാഴ്ച വലിയ ആഘോഷങ്ങൾ ചിരഞ്ജീവിയുടെ ആരാധകർ ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വിശ്വംഭര എന്ന ചിത്രത്തിന്റെ അപ്ഡേറ്റും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
'ചിത്രത്തിന്റെ രണ്ടാം പകുതി വലിയ തോതിൽ വിഎഫ്എക്സിനെ ആശ്രയിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്റസി ചിത്രമാണ് ഇത്. എൻ്റെ പിറന്നാളിന് മുന്നോടിയായി അണിയറ പ്രവർത്തകർ വ്യാഴാഴ്ച വൈകീട്ട് 6:06-ന് വീഡിയോ ഗ്ലിംസ് പുറത്തുലിടും. അത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും', ചിരഞ്ജീവി ആരാധകരോട് പറഞ്ഞു.
വസിഷ്ഠ രചിച്ച് സംവിധാനം ചെയ്യുന്ന വിശ്വംഭര യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, വിക്രം റെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.
Content Highlights: Chiranjeevi's 70th Birthday: Fans Anticipate 'Vishwambhara' Update
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·