Authored by: അശ്വിനി പി|Samayam Malayalam•10 Jul 2025, 3:35 pm
കെ-പോപ് വനിത ബാന്റ് ആയ aespa-ന്റെ വിൻരറുമായി ജങ്കൂക്ക് പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അതിന് ആക്കം കൂട്ടി പുതിയ ചിത്രങ്ങൾ പുറത്തുവരുന്നു

ഒരുപോലത്തെ ആഭരണങ്ങൾ ധരിച്ചു, തൊപ്പി ധരിച്ചു, ഡ്രസ്സ് ധരിച്ചു, ഒരേ ജിമ്മിൽ പോകുന്നു, ടാറ്റുവിനോട് പ്രിയം എന്നൊക്കെ പറഞ്ഞായിരുന്നു ഗോസിപ്പുകൾ പുറത്തുവന്നത്. എന്നാൽ അത് കംപ്ലീറ്റ് പൊളിച്ച് കൈയ്യിൽ കൊടുക്കുകയാണ് ആരാധകർ. ഇതൊക്കെ വെറും സങ്കൽപങ്ങളാണെന്നും, ഇത്തരം ഗോസിപ്പുകൾ അവസാനിപ്പിക്കുന്നതാവും നല്ലത് എന്നുമാണ് ബിടിഎസ് ആർമി പറയുന്നത്.
Also Read: Love Island USA സീസൺ 7 അവസാനത്തോട് അടുക്കുന്നു; ഗ്രാന്റ് ഫിലാനെ എപ്പോഴാണ് എന്നറിയണ്ടേ? ആരായിരിക്കും ആ പ്രണയ ജോഡികൾസുഗയും ജിമിനും ജങ്കൂക്കും അടുത്ത ആൽബത്തിന്റെ മുന്നൊരുക്കങ്ങൾക്കായി അമേരിക്കയിലേക്ക് പോകുകയാണ്. മൂന്ന് പേരുടെയും എയർപോർട്ട് ചിത്രങ്ങൾ പുറത്തുവന്നതിൽ, ജങ്കൂക്കിന്റെ കൈ വിരലുകളിലെ നെയിൽ ആർട്ട് സോഷ്യൽ മീഡിയ ശ്രദ്ധ നേടി. നീലയും കറുപ്പും നിറത്തിലുള്ള നെയിൽ പോളിഷ് ചെയ്ത ജങ്കൂക്കിന്റെ വിരലുകൾ ചിലർ സൂം ചെയ്തു.
ചിലർ ജങ്കൂക്കിന്റെ വ്യത്യസ്തവും ബോൾഡുമായ സ്റ്റൈലിനെ പ്രശംസിച്ചപ്പോൾ, മറ്റുചിലർ ഇതിനെ വിന്ററുമായി താരതമ്യപ്പെടുത്തുകയാണ് ചെയ്തത്. അടുത്തിടെ ഒരു പാരിപാടിയ്ക്ക് പങ്കെടുക്കാനെത്തിയ വിന്ററും നീലയും കറുപ്പും നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ടിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം സൂചിപ്പിക്കാൻ വേണ്ടിയാണോ ഇതുപോലെ മാച്ചിങ് കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് ഗോസിപ്പുകാരുടെ സംശയം.
ഇതൊക്കെ ഒരു കാരണമാണോ, കാണുമ്പോൾ തന്നെ ചിരി വരുന്നു എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയാണ് ആരാധകർ. നെയിൽ ആർട്ടുകൾ ബിടിഎസ്സിലെ മിക്ക താരങ്ങളും ചെയ്യുന്നതാണ്. ഒരേ ജിമ്മിൽ പോകുന്നു എന്നതോ, ഒരു ബ്രാന്റിന്റെ സാധനങ്ങൾ ഉപയോഗിക്കുന്നതുമൊന്നും പ്രണയ ബന്ധത്തിന്റെ സൂചനയല്ല എന്ന് ആർമി പോസ്റ്റ് ചെയ്യുന്നു.
പഴയ ഇലക്ട്രോണിക്സ് വിറ്റ് പണം നേടാം, പരിസ്ഥിതിയെ സംരക്ഷിക്കാം; യുഎഇയിൽ പുതിയ പദ്ധതി
അതിനിടയിൽ ബ്ലാക്ക്പിങ്കിന്റെ റോസുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. റോസ് ലോസ് ഏഞ്ചൽസിലേക്ക് യാത്ര ചെയ്തിരുന്നു എന്നതായിരുന്നു കാരണം. എന്നാൽ, അവരുടെ യാത്ര BLACKPINK-ന്റെ സംഗീത കച്ചേരിയുടെ തയ്യാറെടുപ്പുകൾക്കായിരുന്നു, അതിനാൽ ഇത് മിക്കവർക്കും സംശയകരമായി തോന്നിയില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·