Published: April 25, 2026 07:58 AM IST Updated: April 25, 2026 09:09 AM IST
1 minute Read
ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബെംഗളൂരു– ഗുജറാത്ത് ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയും ശുഭ്മൻ ഗില്ലും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരത്തിൽ ഗുജറാത്ത് ഇന്നിങ്സിൽ ഗിൽ ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്നു കോലി, ഗില്ലിനു സമീപത്തേയ്ക്ക് എത്തുന്നതും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ഗുജറാത്ത് നായകൻ പുഞ്ചിരിയോടെ മറുപടി നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംസാരിക്കുന്നതിനിടെ കോലി പൊട്ടിച്ചിരിക്കുന്നുണ്ട്. തിരിഞ്ഞുനടന്ന ശേഷം വീണ്ടും തിരിച്ചെത്തിയും കോലി സംസാരിക്കുന്നുണ്ട്. അവസാനം ഇരുവരും ഗൗരവത്തിലാകുന്നുമുണ്ട്.
ഇരുവരും എന്താണ് സംസാരിച്ചതെന്നു വ്യക്തമല്ലെങ്കിലും വിഡിയോ സൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒട്ടേറെ പേർ കമന്റുമായി രംഗത്തെത്തുകയും ചെയ്തു. ‘ചിന്നസ്വാമിയിൽ രാജാവും രാജകുമാരനും’ എന്നുൾപ്പെടെയാണ് കമന്റുകൾ. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ദീർഘനാളുകൾക്കു ശേഷമാണ് പോസ്റ്റു ചെയ്യുന്നതെന്നും ചില ആരാധകർ ചൂണ്ടിക്കാട്ടി.
മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 5 വിക്കറ്റിനു തോൽപ്പിച്ചു. അർധ സെഞ്ചറി പിന്നിട്ട പ്രകടനങ്ങളുമായി ടീമിനെ നയിച്ച മുന്നിൽനിന്നു നയിച്ച വിരാട് കോലി (44 പന്തിൽ 81), ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 55) എന്നിവരുടെ ബാറ്റിങ് മികവാണ് ബെംഗളൂരുവിനു ഗംഭീരമായൊരു റൺചേസ് വിജയമൊരുക്കിയത്. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ട്വന്റി20 ബാറ്റിങ് നിയമങ്ങൾക്കു കടകവിരുദ്ധമെന്നോണം സാവധാനം കളിച്ചതിനാൽ വിക്കറ്റുകൾ അധികം നഷ്ടപ്പെടാത്തപ്പോഴും വലിയ ടോട്ടലിലേക്ക് എത്താൻ പറ്റാതിരുന്നതാണ് ഗുജറാത്തിനു തിരിച്ചടിയായത്. ഗുജറാത്തിനായ സെഞ്ചറി നേടിയ സായ് സുദർശന്റെ (100) ഇന്നിങ്സ് വിഫലമായി. സ്കോർ: ഗുജറാത്ത് – 20 ഓവറിൽ 3 വിക്കറ്റിന് 205; ബെംഗളൂരു– 18.5 ഓവറിൽ 5 വിക്കറ്റിന് 206.
English Summary:







English (US) ·