ചിരിച്ചുകൊണ്ട് കല്യാണത്തിന് വന്ന ആളാണ്, രാവിലെ നടക്കാന്‍ പോയതാണ്, നെഞ്ചുവേദന വന്നു മരണപ്പെട്ടു; ഭാഗ്യരാജിനെ കുറിച്ച് സുഹാസിനി

3 weeks ago 3
പ്രമുഖ തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് മരണപ്പെട്ടു. 73 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് (ജൂണ്‍ 27) രാവിലെയാമ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ മരണം സ്ഥിരീകരിച്ചു. മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ച നടി പൂര്‍ണിമയാണ് ഭാഗ്യരാജിന്റെ ഭാര്യ. മകന്‍ ശാന്തനുവും സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ശരണ്യ എന്നാണ് മകളുടെ പേര്.

കഴിഞ്ഞ ദിവസം ഗോവയില്‍ വച്ചുവനട്ട ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിലും അദ്ദേഹം സന്തോഷത്തോടെ പങ്കെടുത്തിരുന്നതായി നടി സുഹാസിനി മണിരത്‌നം പറയുന്നു. ഞങ്ങളെല്ലാം കല്യാണത്തിന്റെ തലേദിവസമാണ് പോയത്. അദ്ദേഹം അതിനും മുന്നത്തെ ദിവസം തന്നെ എത്തിയിരുന്നു. എല്ലാവരോടും ചിരിച്ച് കളിച്ച് വളരെ അധികം സന്തോഷവാനായിരുന്നു. ആ ചിരിയോടെ തന്നെയാണ് അദ്ദേഹം പോയത്.

Also Read: ഒരു 66 വയസ്സുകാരന്റെ അഴിഞ്ഞാട്ടമല്ലേ ഈ കാണുന്നത്; സ്‌റ്റേജ് പൊളിച്ചടുക്കി മോഹന്‍ലാല്‍!

ഇന്ന് രാവിലെ നടക്കാന്‍ പോയതാണ്. ചെറിയൊരു നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അതേ ചിരിയോടെ അദ്ദേഹം പോയി. ദയവ് ചെയ്ത് അദ്ദേഹത്തിന്റെ അന്തിമ കര്‍മങ്ങള്‍ ചെയ്യാന്‍ കുടുംബത്തെ അനുവദിക്കണം, അവരുടെ സ്വകാര്യതയെ മാനിക്കണം എന്ന് സുഹാസിനിയും പാര്‍ത്ഥിമനും മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

1953 ല്‍ കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന പേരിലാണ് അദ്ദേഹം പിറന്നത്. വലിയ സ്വപ്‌നങ്ങളുമായിട്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം, അതും ഭാരതിരാജയുടെ 16 വയതിനിലെ എന്ന സിനിമയിലൂടെ. ഭാരതിരാജ മരണപ്പെട്ട് ഒരു മാസം തികയും മുന്‍പാണ് ഇപ്പോള്‍ ഭാഗ്യരാജും വിടവാങ്ങിയിരിക്കുന്നത്.


1977 ല്‍ പതിനാറ് വയതിനിലെ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച ഭാഗ്യരാജ്, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ സംവിധായകനുമായി. സിനിമയിലേക്ക് എത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ നടന്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം ഭാഗ്യരാജ് ശ്രദ്ധ നേടി എന്നത് സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഭ്രമമായിരുന്നു. 1983 ല്‍ ഭാഗ്യരാജ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച മുന്താനി മുടിച്ചി എന്ന ചിത്രം ഒരുപാട് ശ്രദ്ധയും അംഗീകാരവും നേടിയിരുന്നു. ആ സിനിമയിലൂടെയാണ് ഉര്‍വശി അഭിനയലോകത്തേക്ക് വന്നതും.

2026 ല്‍ ഭാഗ്യരാജിന്റെ ഗോള്‍ഡന്‍ ജൂബില് ആഘോഷം നടന്നിരുന്നു. കമല്‍ ഹാസനും രജനികാന്തും അടക്കം തമിഴ് സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ താന്‍ അടുത്ത ഒരു സിനിമ സംവിധാനം ചെയ്യുമെന്നും, പറ്റിയാല്‍ വെബ് സീരീസിം ചെയ്യും എന്നാണ് ഭാഗ്യ രാജ് പറഞ്ഞിരുന്നു. തമിഴ് സിനിമാ ലോകം അതിന് വേണ്ടി കാത്തിരിക്കവെയാണ് ആ ആഗ്രഹം പൂര്‍ത്തിയാക്കാതെ ഭാഗ്യരാഡ് യാത്രയായി.
Read Entire Article