'ചില നിയോഗങ്ങള്‍ നിന്നെത്തേടി വരും, ഭയപ്പെടരുത്'; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി 'സുമതി വളവ്'

5 months ago 6

sumathi-valavu-trailer

ട്രെയ്ലറിൽനിന്ന്, സിനിമയുടെ പോസ്റ്റർ

ല്ലേലികാവ് എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രം സുമതി വളവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളസിനിമയിലെ 35-ല്‍പരം പ്രഗത്ഭതാരങ്ങള്‍ അണിനിരക്കുന്ന ഹൊറര്‍ കോമഡി ഫാമിലി എന്റര്‍റ്റൈയ്‌നര്‍ ചിത്രമായ സുമതി വളവ് ഓഗസ്റ്റ് 1-നാണ് തിയേറ്ററുകളിലെത്തുക.

ശ്രീ ഗോകുലം മൂവീസ്, വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു., ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശങ്കര്‍ പി.വി. ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍- എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട്- അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍- ബിനു ജി. നായര്‍, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍- ശരത് വിനു, വിഎഫ്എക്‌സ്- ഐഡന്റ് വിഎഫ്എക്‌സ് ലാബ്, പിആഒ- പ്രതീഷ് ശേഖര്‍.

Content Highlights: Sumathi Valavu movie authoritative trailer

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article