ചിത്രത്തില്‍ മീര ജാസ്മിന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു, നായികയ്ക്ക് ഇമോഷണല്‍ യാത്രയയപ്പ് നല്‍കിയ കാര്യം സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നു. യാത്രയയപ്പന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും, മീരയ്‌ക്കൊപ്പമുള്ള ലൊക്കേഷനിലെ ഏതാനും ഫോട്ടോകളും തരുണ്‍ പങ്കുവച്ചിട്ടുണ്ട്.
എന്നെക്കാള്‍ രണ്ട് വയസ്സിന് ചെറുപ്പമായിരുന്നു അവന്‍, എന്റെ വലം കൈയ്യാണ് നഷ്ടപ്പെട്ടത്; നവാസിന്റെ ഓര്‍മയില്‍ നിയാസ്
ഒടുവില്‍ നമ്മുടെ നായികയ്ക്ക് വിട നല്‍കുന്നു. മീര, ഞങ്ങളുടെ സെറ്റിലേക്ക് നീ കൊണ്ടുവന്ന സന്തോഷത്തിനും ഊഷ്മളതയ്ക്കും മനോഹരമായ ഊര്‍ജത്തിനും നന്ദി. ചില വിടവാങ്ങലുകള്‍ ഒരിക്കലും എളുപ്പമല്ല. പക്ഷേ മീര അവശേഷിപ്പിക്കുന്ന ഓര്‍മകള്‍ ഈ യാത്രയെ യഥാര്‍ത്ഥമാക്കുന്നു എന്നാണ് തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പോസ്റ്റിന് താഴെ നന്ദി പറഞ്ഞ് മീര ജാസ്മിനും എത്തി. എനിക്ക് തന്ന പിന്തുണയ്ക്കും, എന്നെ വിശ്വസിച്ചതിനും മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ചതിനും നന്ദി. നിങ്ങളുടെ വിഷന്റെ ഭാഗമാവുക എന്നത് ഒരു പ്രിവിലേജാണ്. അടുത്ത ഒരു സിനിമ സംഭവിക്കും വരെ , വീണ്ടും ഒരു മാജിക് ഒരുമിച്ച് ക്രിയേറ്റ് ചെയ്യാന്‍ കാത്തിരിയ്ക്കുന്നു- എന്നാണ് മീരയുടെ കമന്റ്.
നിർമാതാവ് ആഷിക് ഉസ്മാനും മീര ജാസ്മിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് മനോഹരമായ ഒരു പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നു. ഇന്ന് ഞങ്ങളുടെ അവിശ്വസിനീയമായ നായികയ്ക്കൊപ്പമുള്ള ഷൂട്ടിങ് പൂർത്തിയായി. ഈ സിനിമയിലേക്ക് അത്രയും ഗ്രേസും ആത്മാർത്ഥതയും ഡെഡിക്കേഷനും കൊണ്ടുവന്നതിന് നന്ദി. ഷൂട്ട് തുടങ്ങി ആദ്യത്തെ ദിവസം വരെ അവസാനത്തെ ദിവസം വരെ തീർത്തും പ്രൊഫഷണലായും അത്ഭുതകരമായ മനോഭാവത്തോടെയുമാണ് മുന്നോട്ടു പോയത്. ഒരിക്കൽ പോലും ഒരു കാര്യവും ബുദ്ധിമുട്ടാക്കിയിട്ടില്ല. നിങ്ങൾ വരുന്നു, പരമാവധി നന്നാക്കി ജോലി ചെയ്യുന്നു, നിങ്ങളുടെ ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കുന്നു.
വിജയവും സന്തോഷവും മാത്രമേ നിങ്ങൾക്ക് ഞാൻ ആശംസിക്കുന്നുള്ളൂ. ഞങ്ങളുടെ സിനിമയുടെ മനോഹരമായ ഭാഗമായതിന് നന്ദി, ഇത് തീർത്തും ഞങ്ങൾക്കൊരു പ്രിവിലേജാണ്. തുടർച്ചയായ വിജയങ്ങളും സന്തോഷങ്ങളും ഇനിയും നിരവധി അവിസ്മരണീയമായ പെർഫോമൻസ് ചെയ്യാനുള്ള അവസരവും ലഭിക്കട്ടെ എന്നാശംസിക്കുന്നു, വീണ്ടും നമുക്കൊരുമിച്ച് പ്രവൃത്തിക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു- ആഷിക് ഉസ്മാൻ കുറിച്ചു
മലയാള സിനിമയില്‍ നിന്ന് പത്ത് വര്‍ഷത്തോളം ഗ്യാപ് എടുത്ത് മാരി നിന്ന മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ സിനിമകളില്‍ സജീവമാവാനും മീര തയ്യാറല്ല. വളരെ സെലക്ടീവായിട്ടാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.
മോഹന്‍ലാലിനൊപ്പം മീര ജാസ്മിന്‍ അഭിനയിച്ച രസതന്ത്രം എന്ന ചിത്രം വലിയ വിജയമായിരുന്നു. അതിന് ശേഷം ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചിരുന്നു. അതിമനോഹരം ഇരുവരുടെ കോമ്പോ കൊണ്ട് തന്നെ തുടക്കത്തില്‍ ശ്രദ്ധ നേടിയതാണ്.




English (US) ·